Image

കാപട്യമേ! നിന്റെ പേരോ മലയാളി? (എബ്രഹാം തെക്കേമുറി)

എബ്രഹാം തെക്കേമുറി Published on 03 August, 2018
കാപട്യമേ! നിന്റെ പേരോ മലയാളി? (എബ്രഹാം തെക്കേമുറി)
കലിയുഗത്തിലെ ദൈവവിളയാട്ടം കേരളത്തെ പിടിച്ചുലയ്ക്കുന്നു. സങ്കരസംസ്‌കാരത്തിന്റെ അനുകരണമാണ് കേരളത്തിലെ മതങ്ങളും ദൈവങ്ങളും. ഇതറിയാതെ വികാരം കൊള്ളുന്ന മലയാളി, ലോകത്ത് എവിടെ വസിച്ചാലും ഈ വിധ കാര്യങ്ങളില്‍ അവിടെ എന്തു നടക്കുന്നുവെന്ന് ഒരു താരതമ്യപഠനത്തിനു  പോലും നേരം കളയാതെ തന്റെ കുലദൈവവിഗ്രഹങ്ങളുമായി സംവാദത്തിലാണ്. മലയാളികള്‍ ദൈവവിശ്വാസികളാണ്. എന്നാല്‍ അവര്‍ ആരാധിക്കുന്നതുപോലെ ഒരു ദൈവമോ, ദൈവത്തിന്റെ പേരില്‍ ഇത്ര തട്ടിപ്പ് നടത്തുന്ന ഒരു വംശമോ ലോകത്ത് വേറെയില്ല. 
രാവിലെ ടി.വി. നോക്കുക. ആദ്യം വരുന്നത് കുറെയേറെ ജോത്‌സന്‍മാര്‍
..പാതര കഴിഞ്ഞ് കുറെ ക്രൈസ്തവസുവിശേഷകര്‍..വികൃതവേഷവും പ്രാകൃതരൂപവും പേറി ഇവറ്റകള്‍ വിലസുകയാണ്. ആരുടെയും പേരുപറഞ്ഞ് അവഹേളിക്കുന്നില്ല. ഒരു കാവിമുണ്ടുടുത്ത് നഗ്‌നമേനി കാട്ടി വേദം  പറയുന്ന യുവസന്യാസി , ത്രീപീസ് സൂട്ടണിഞ്ഞ് സുവിശേഷം പ്രസംഗിക്കുന്ന വിവരദോഷി,  ലാപ്‌ടോപ്പ് നോക്കി ദിവസഫലം പറയുന്ന പമ്പരവിഡ്ഡി………ഇവറ്റകളുടെ തട്ടിപ്പിന്റെ വിഹിതം 30 മിനിറ്റിനു 25000 രൂപവച്ച് കൈപറ്റുന്ന ടി.വി. ചാനലെന്ന 'ഇലനക്കി നായുടെ ചിറിനക്കി നായ്ക്കളേ!' ഒരു ജനതയെ വെള്ളത്തിലാക്കുന്ന പ്രക്രിയയിലാണ് നിങ്ങളിപ്പോള്‍.

കേരളത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന ഈ അവിഹിത ലൈംഗീകതയും, ആത്മീയഹിസ്റ്റീറിയയും, നിംഫോമാനിയയും, പ്രിയാപ്രിസവുമൊക്കെ എല്ലാ ദേശങ്ങളിലും ദൃശ്യമീഡിയയുടെ അരങ്ങേറ്റത്തില്‍ ആദ്യത്തെ ഒരു തലമുറയില്‍ ഉണ്ടായിട്ടുണ്ട്. സംസ്‌കാരം ക്ഷയിച്ചിട്ടുണ്ട്.  1970കളില്‍ അമേരിക്കയില്‍ ആഞ്ഞടിച്ച ഹിപ്പിയിസവും ഇതുതന്നെ.

മതങ്ങള്‍ , സഭ, എന്നിവയെല്ലാം സംഘടനകള്‍ എന്നത് മനുഷ്യാ നീ ആദ്യം തിരിച്ചറിയുക. . ഇതിന്റെ തലപ്പത്ത് എത്തുന്നവര്‍ ഏറ്റവും കുശാഗ്രബുദ്ധികളെന്നും അറിയുക. ചൂഷണമാണിതെന്നും ആത്മീയത ഉപജീവനമാര്‍ഗ്ഗമെന്നും തിരിച്ചറിയുക.
ഈശ്വരവിശ്വാസികളെ!  ദൈവം നമ്മിലും നമ്മുടെ സ്വഭവനത്തിലുമാണ്. ആ ബന്ധത്തിനു് ഒരു ഇടനിലക്കാരന്‍ വേണമെന്ന് മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നില്ല.. 
'മനുഷ്യനെ സ്വര്‍ഗത്തിലെത്തിക്കാന്‍ ഒരു മതഗ്രന്ഥങ്ങളും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'. നിന്റെ ജീവിതം നല്ലതാകണമെങ്കില്‍ നീ  'ഈശ്വരനില്‍ വിശ്വസിക്ക' എന്നതാണ് മതഗ്രന്ഥങ്ങള്‍.

ഇതിനു വിപരീതമായി മുപ്പത്തിമുക്കോടി ദൈവങ്ങളെ കൊണ്ട് ഉപജീവനം നടത്തുന്ന കേരളത്തിലെ സകല പ്രസ്ഥാനങ്ങളുടെയും ഫ്‌ളക്‌സ് ബോര്‍ഡും, കാണിക്കവഞ്ചിയും, മണ്ഡപവും, കുരിശിന്‍ തൊട്ടിയും, വഴിനീളെയുള്ള റാസയും, ആനയും അമ്പാരിയും എല്ലാം പൊതുനിരത്തില്‍ നിന്നും നിരോധിക്കണം. ഏതുമതത്തിന്റേതായാലും ആരാധനാലയവളപ്പില്‍ മാത്രം ഒതുങ്ങുന്ന ആഘോഷം മാത്രമേ അനുവദിക്കാവൂ. പൊതു നിരത്ത് മനുഷ്യന്റെ  സൈ്വരയാത്രക്കുള്ളതാണ്. അല്ലാതെ വിഘടിത സാത്താനസേവയുടെ മുഷ്ടിബലവും, പണക്കൊഴുപ്പും കാട്ടാനുള്ളതല്ല. 

കേരളവിശ്വാസികളെ! മലയാളികളെ! നമ്മള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ ഈ ലോകത്ത്, ഈ വിധത്തില്‍ വേറെങ്ങും ഇല്ല. നാം, മലയാളികള്‍ വിദേശങ്ങളില്‍ കൊണ്ട് നട്ടുവളര്‍ത്തിയതല്ലാതെ. 

സത്യത്തെ അറിയാന്‍ ആഗ്രഹിക്കുന്ന ഈശ്വരവിശ്വാസികളെ! വഞ്ചിക്കപ്പെടാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍വിന്‍. വെറും ശാരീരിക മോഹങ്ങളെ ആത്മീയമായി വ്യാഖ്യാനിച്ച്  ചിലതൊക്കെ പാപം എന്നു പേര്‍ചൊല്ലി, ലൈംഗീകപരമായി വിശകലനം നടത്തി  അന്തരീക്ഷത്തോട്  മുഷ്ടിയുദ്ധം നടത്തുന്നതാണ് കേരളത്തിലെ സര്‍വമത തന്ത്രങ്ങളും.
സന്യാസം, ജീവകാരുണ്യം, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഇതാണ ്ഇതിന്റെ  ത്രിത്വരൂപം. സാധുങ്ങളുടെ സംരക്ഷണത്തിനു കെല്‍പില്ലാത്ത ഗവണ്മെന്റാണ് വ്യക്തിഗത ജീവകാരുണ്യത്തെ പുകഴ്ത്തുന്നത്.  ഇതാണ് ഇന്നിന്റെ ഏറ്റവും വലിയ തെറ്റ്! എന്തെന്നാല്‍:
സാധുജനസേവനവും സന്യാസവുമായി യാതൊരു ബന്ധവുമില്ല. സന്യാസമെന്നത് ആത്മാവിനെയനുസരിച്ചുള്ള നിര്‍വൃതി ആണ്. എന്നാല്‍ ചാരിറ്റിയും, സ്‌കൂളും കോളജും , ഹോസപിറ്റലുമെല്ലാം ജഡത്തിന്റെ നേതൃത്വമോഹം ആണ്. 

 'സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്‍പ്പായുസുള്ളവനും കഷ്ടസമ്പൂര്‍ണ്ണനും അത്രേ!'. 'കലികാലവൈഭവം'! വ്യാസമുനി പണ്ടേ എഴുതിയിട്ടുണ്ട്. 'കലിയുഗ'ത്തിന്റെ ഒമ്പത്  നിദാനങ്ങള്‍: 1.മനുഷ്യര്‍ മദ്യപാനപ്രിയരായി 'മിത്രഭാര്യ'•ാരാകുമ്പോള്‍. 2.കലാകാര•ാരും ശില്പികളും മറ്റും ഒന്നും ചെയ്യാതെ ഭോഷ്‌ക് പറഞ്ഞുകൊണ്ട് നടക്കുമ്പോള്‍. 3.കൊടുക്കാന്‍ കാത്തുനില്‍ക്കാതെ ഭൃത്യന്‍മാര്‍ എടുത്തു ഭക്ഷിക്കാന്‍ തുടങ്ങുമ്പോള്‍. 4.പണം എല്ലാറ്റിനും ഉപരിയായി ആദരിക്കപ്പെടുമ്പോള്‍. 5.നീചകൃത്യങ്ങള്‍ ചെയ്യുന്നവര്‍ നിന്ദ്യരാകാതെ വരുമ്പോള്‍. 6.മനുഷ്യര്‍ കര്‍മ്മവിമുഖരായി ഭൂമി ഊഷരപ്രായമാകുമ്പോള്‍. 7.മനുഷ്യര്‍ പരസ്പരം മോഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍.  8.എല്ലാവരും കവികളാകുമ്പോള്‍. 9.ശിരമുണ്ഡനികളും സന്യാസിമാരുമെന്നല്ല,പതിനാറു തികയാത്തവരും തമ്മില്‍ കെട്ടിപ്പുണരുമ്പോള്‍, കലികാലമുണ്ടാകും. 
ദൈവത്തിന്റെ സ്വന്തനാട്ടില്‍ ''കലിയുഗം' പിറന്നിരിക്കുന്നു.  വിവേകമുള്ളവര്‍ ഈ ദൈവങ്ങളോട് ക്ഷമിക്കുക. കപടസന്യാസികളോട്  സാക്ഷാല്‍ ഈശ്വരന്‍ ക്ഷമിക്കട്ടെ.

കാപട്യമേ! നിന്റെ പേരോ മലയാളി? (എബ്രഹാം തെക്കേമുറി)
Join WhatsApp News
Mathew V. Zacharia. St.ThomasMar Thoma Parishioner of New York 2018-08-03 12:27:52
Thekemurry: Thank you for speaking out with warning. I had witnessed 70's hippie movement in New York city. But current situation in Kerala is abominable to our God. Pray for the nation and people to have the gift of discernment.
Mathew V. Zacharia. St. Thomas Mar Thoma Church Parisioner and an Indian American Of New York.
Sanjeev 2018-10-31 17:51:40
Hello
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക