Image

എആര്‍ നഗര്‍ യുഎഇ കൂട്ടായ്മ രൂപീകരിച്ചു

Published on 03 August, 2018
എആര്‍ നഗര്‍ യുഎഇ കൂട്ടായ്മ രൂപീകരിച്ചു

ഷാര്‍ജ: യുഎഇയിലുള്ള മലപ്പുറം ജില്ലയിലെ എആര്‍ നഗര്‍ പഞ്ചായത്തിലെ പ്രവാസികള്‍ എആര്‍ നഗര്‍ യുഎഇ കൂട്ടായ്മ എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. പ്രവാസ ജീവിതത്തിന്റെ ഒഴിവ് വേളകള്‍ സാമൂഹിക, സാംസകാരിക, ജീവ കാരുണ്യരംഗത്ത് നിസ്വാര്‍ഥതയുടെ സര്‍വവും സമര്‍പ്പിക്കാന്‍ തല്പരരായ എആര്‍ നഗര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒത്തു കൂടിയപ്പോള്‍ ആശയങ്ങളും അഭിലാഷങ്ങളും ആഗ്രഹങ്ങളും കൊണ്ട് സന്പന്നമായ കൂടിച്ചേരലായി. 

എആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവാസി സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഗമം നടത്താനും സാന്പത്തിക രംഗത്ത് കൂട്ടായ്മയും സഹകരണവും വര്‍ധിപ്പിക്കാന്‍ ഉതകുന്ന രൂപത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് രൂപം കൊടുക്കാനും യോഗം തീരുമാനിച്ചു. 

അസൈനാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാവുങ്ങല്‍ നാസര്‍,ചെന്പകത്ത് കരീം എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും പി.എം അസൈനാര്‍ ചെണ്ടപ്പുറായ ചെയര്‍മാനും ഉനൈസ് തൊട്ടിയില്‍ ജനറല്‍ കണ്‍വീനറും ബാലകൃഷ്ണന്‍ പട്ടാളത്തില്‍ ട്രഷററും ആയി ഒരു അഡ്‌ഹോക് കമ്മിറ്റിക്കു യോഗം അംഗീകാരം നല്‍കി. 

സുലൈമാന്‍ മാട്ടറ, ബദറുദൂജാ മന്പുറം,റഷീദ് കള്ളിയത്, എ.പി നൗഫല്‍,സൈദലവി ചോലക്കന്‍,സി.എം. ബഷീര്‍,വിശ്വനാഥ്, ഇക്ബാല്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി .

റിപ്പോര്‍ട്ട് : നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക