Image

എ.ആര്‍. നഗര്‍ യു.എ.ഇ കൂട്ടായ്മ ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചു

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 06 August, 2018
എ.ആര്‍. നഗര്‍ യു.എ.ഇ കൂട്ടായ്മ ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചു
അബുദാബി: യു.എ.ഇയില്‍ നിലവില്‍ വന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് അബ്ദുള്‍റഹിമാന്‍ നഗര്‍ യു.എ.ഇ കൂട്ടായ്മ  ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഇന്ത്യന്‍ എംബസി ഇന്റെര്‍പ്രെറ്റര്‍ മി.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.  അബുദാബിയില്‍ ചേര്‍ന്ന കൂട്ടായ്മയുടെ യോഗത്തില്‍ പി.എം അസൈനാര്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു മാസം നീളുന്ന പൊതുമാപ്പ് പദ്ധതിയുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുവാനും  ആരെങ്കിലുമുണ്ടെങ്കില്‍ ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ വേണ്ട  സഹായം നല്‍കുവാനും എല്ലാ പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രേഖകള്‍ നിയമവിധേയമാക്കി നാട്ടിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നുവെങ്കില്‍  രാജ്യത്തു തന്നെ തുടരാനും അവസരമൊരുക്കുന്നതാണ് പൊതുമാപ്പ് പദ്ധതി.


യോഗത്തില്‍ ഉനൈസ് തൊട്ടിയില്‍ സ്വഗതവും ബാലകൃഷ്ണന്‍ പട്ടാളത്തില്‍ നന്ദിയും പറഞ്ഞു. കാവുങ്ങല്‍ നാസര്‍ ഇരുമ്പുചോല,അരീക്കന്‍ ഹസ്സന്‍  കക്കാടംപുറം, ബദറുദുജാ മമ്പുറം, അരീക്കന്‍ അബ്ദുല്‍ റസാക് കുറ്റൂര്‍, നാസര്‍ പുകയൂര്‍,സി.പി.സുബൈര്‍ മമ്പുറം, നൗഫല്‍ പാലമാടത്തില്‍, മുജീബ് കുളപ്പുറം, സി.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

കൂട്ടായ്മയുടെ ഹെല്‍പ്‌ഡെസ്‌ക് നമ്പര്‍ : 0501565899.  


എ.ആര്‍. നഗര്‍ യു.എ.ഇ കൂട്ടായ്മ ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചുഎ.ആര്‍. നഗര്‍ യു.എ.ഇ കൂട്ടായ്മ ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക