Image

ദിനേശ് ഡിസൂസ- ഡെത്ത് ഓഫ് എ നേഷന്‍(ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 06 August, 2018
ദിനേശ് ഡിസൂസ- ഡെത്ത് ഓഫ് എ നേഷന്‍(ബി ജോണ്‍ കുന്തറ)
1978ല്‍ ഇന്ത്യയില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി വിസയില്‍ അമേരിക്കയില്‍ എത്തിയ ദിനേശ് ഡിസൂസ ഇന്ന് പലേ രീതികളിലും അമേരിക്കന്‍ രാഷ്ട്രീയ സാമൂഗിക രംഗത്തു പ്രമംശയും വിമര്‍ശനവും നേടിയിരിക്കുന്നു. ഇന്നിതാ 'ഡെത്ത് ഓഫ് എ നേഷന്‍' എന്നപേരില്‍ രാഷ്ട്രീയഅരങ്ങില്‍  കോളിളക്കം സൃഷ്ട്ടിക്കുന്ന ഒരു സിനിമ ഇറക്കിയിരിക്കുന്നു. ഇത് ഇയാളുടെ ഡോക്യുമെന്റ്ററി രൂപത്തിലുള്ള നാലാമത്തെ സിനിമയാണ്.

ഈ സിനിമയെ ഒരു ഡോക്കു ഡ്രാമ എന്നു വിശേഷിപ്പിക്കാം അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിന്റ്റെ ഒരു നാടകീയാവിഷ്‌ക്കരണം .ഇതിലൊരു രാഷ്ട്രീയചായ്‌വ് ഉണ്ടോ എന്നു നോക്കിയാല്‍ തീര്‍ച്ചയായും കാണാം.ദിനേഷിന്റ്റെ അമേരിക്കന്‍ ജീവിതത്തിന്റ്റെ തുടക്കം, കോളേജ് വിദ്യാഭ്യാസം ആദ്യ ജോലികളും എഴുത്തുകളും നോക്കിയാല്‍ കാണാം ഡിസൂസാ എങ്ങിനെ അമേരിക്കന്‍ ലിബറല്‍ വിഭാഗത്തിന്റ്റെ നോട്ടപ്പുള്ളിആയിമാറിയെന്ന്. യൗവനപ്രായത്തില്‍ അമേരിക്കയിലെത്തി യാതൊരു കൂസലും കൂടാതെ ഇവിടത്തെ പൊതു ജീവിതത്തിലേയ്ക് എടുത്തുചാടി ജനശ്രദ്ധ പിടിച്ചെടുത്ത യുവാവ്.

ഒരു കറുത്ത തൊലിയുള്ള ഇന്‍ഡ്യന്‍ ചെറുപ്പക്കാരന്‍ അമേരിക്കന്‍ യാഥാസ്ഥിതികരുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെതും ശ്രദ്ധ പിടിച്ചുപറ്റി എന്നത് ഒരു വലിയ വിജയമായിരുന്നു. 1987ല്‍ അന്നത്തെ രാഷ്ട്രപതി റൊണാള്‍ഡ് റീഗന്റ്റെ വൈറ്റ് ഹൗസില്‍ ഒരു ഉപദേഷ്ട്ടാവായി ഇയാള്‍ക്ക് നിയമനംകിട്ടി. അതായിരുന്നു ദിനേശിന്റ്റെ ആദ്യ, എടുത്തുകാട്ടുവാന്‍ പറ്റുന്ന വിജയം.

ഇന്ത്യയില്‍ ഒരു ഗോവന്‍ കത്തോലിക്കാ കുടുംബത്തില്‍ ദിനേശ് ജനിച്ചുവെങ്കിലും. അമേരിക്കയില്‍ ഇയാള്‍ക്ക് ഇവിടത്തെ കത്തോലിക്കാ ബിഷപ്പുമാരുടെ ഇടത്പക്ഷ ചായ്‌വ് ഇഷ്ടപ്പെട്ടില്ല ഇവരെ വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതിയിരുന്നു. പിന്നീട് കത്തോലിക്കാ സഭയില്‍ നിന്നും പുറത്തുപോയി ഇപ്പോള്‍ ഒരു മതമില്ലാത്ത ക്രിസ്ത്യന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. എന്നിരുന്നാല്‍ത്തന്നെയും ഇയാള്‍, ക്രിസ്ത്യാനിറ്റിയെ പിന്‍തുണച്ചുകൊണ്ട് അനേകം വാദപ്രതിവാദങ്ങളില്‍ പൊതു വേദികളില്‍ എത്താറുണ്ട്. ഇയാളുടെ വാക് സാമര്‍ത്ഥ്യം അഭിനന്ദനീയം
മുന്‍ രാഷ്ട്രപതി, ബില്‍ ക്ലിന്റ്റനെയും ഡെമോക്രാറ്റിക് പാര്‍ട്ടിയേയും ഇയാള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ദിനേഷ് വര്‍ഷങ്ങളായി ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഒരു തീവ്ര വിമര്‍ശകനാണ് ഡെത്ത് ഓഫ് എ നേഷന്‍ എന്ന സിനിമക്കു മുന്‍പ് ഒബാമയുടെ അമേരിക്ക എന്നപേരിലും പിന്നാലെ ഹില്ലരിയുടെ അമേരിക്ക എന്നപേരിലും ഡോകു ഡ്രാമകള്‍ പുറത്തുവിട്ടിട്ടു. ഇതില്‍നിന്നെല്ലാം ഇദ്ദേഹം നിരവധി രാഷ്ട്രീയ എതിരാളികളെ നേടിയെടുത്തു . പരിണിത ഫലമോ ഒബാമയുടെ സമയം. ഡിസൂസാ ജയിലിലും പോയി.
ഇയാളുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം, ന്യൂ യോര്‍ക്ക് സ്‌റ്റേറ്റില്‍ നടന്ന ഒരു സെനറ്റ് തെരഞ്ഞടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് അനകൃത രീതിയില്‍ പണം നല്‍കി സഹായിച്ചു. ഇതുപോലുള്ള പ്രവര്‍ത്തികള്‍ പലപ്പോഴും രണ്ടു പാര്‍ട്ടികളിലും നടക്കാറുണ്ട് എന്നിരുന്നാല്‍ ത്തന്നെ പിടിക്കപ്പെട്ടാല്‍ ഒരു പിഴയടക്കുക വളരെ വിരളമായേ ആരെങ്കിലും ജയിലില്‍ പോകാറുള്ളൂ.

എന്നാല്‍ ദിനേശ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോട്ടപ്പുള്ളി. കൂടാതെ ഒബാമാ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ്റ്, പരമാവധി ശിക്ഷ നല്‍കണമെന്നു വാദിച്ചു ദിനേഷ് ജയിലിലുമായി. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രപതിസ്ഥാനം ഏറ്റെടുത്തപ്പോള്‍ ആദ്യമേ നല്‍കിയ രാഷ്ട്രീയ മാപ്പുകളില്‍ ദിനേശിന്റ്റെ പേരും എത്തി അങ്ങനെ പൂര്‍ണ കുറ്റവിമുക്തി നേടി.. ഈ സിനിമ കാണുമ്പോള്‍ തോന്നും ദിനേശ് ഡൊണാള്‍ഡ് ട്രമ്പിന് നല്‍കുന്ന ഒരു  പ്രത്യുപകാരം കൂടിയല്ലെ എന്ന്?

ഇനി സിനിമയെപ്പറ്റി രണ്ടുവാക്ക്, ഇവിടെ കലാമൂല്യങ്ങളൊന്നും ഞാന്‍ വിശകലനം നടത്തുന്നില്ല. ഇതുപോലുള്ള അനേകം സിനിമകള്‍ രണ്ടു ഭാഗങ്ങളില്‍ നിന്നും ഇറങ്ങാറുണ്ട്. മൈക്കള്‍ മൂര്‍ പോലുള്ള നിര്‍മാതാക്കള്‍ ഡെമോക്കാറ്റ്‌സിനെ പിന്തുണച്ഛ് മൂവികളെടുക്കും.  ഈസിനിമ, മുന്‍കാല തെക്കന്‍ സംസ്ഥാന ഡെമോക്രാറ്റ് നേതാക്കളെ അടിമ ഉടമകളായും വര്‍ണ്ണവിവേചനത്തിന് കടിഞ്ഞാണ്‍ പിടിച്ചവരുമായി മുദ്രകുത്തുന്നതിന് ദിനേഷ് വളരെ  കൗശലപൂര്‍വം ശ്രമിച്ചിരിക്കുന്നു. കറുത്ത വര്‍ഗക്കാരെ മാറ്റിനിറുത്തിയ ജിം ക്രോ കോടതിനിയമം അലബാമയില്‍ ഗവര്‍ണര്‍ ജോര്‍ജ് വാലസ് അഴിച്ചുവിട്ട പോലീസ് മര്‍ദ്ദനം ഇതിലെ എല്ലാ പ്രധാന സംവിധായകരും, പങ്കാളികളും  ഡെമോക്രാറ്റ്‌സ് ആയിരുന്നു, അനേക വര്‍ഷങ്ങള്‍ യൂ .സ് സെനറ്റിന്റ്റെ തലവനായിരുന്ന റോബര്‍ട്ട് ബേര്‍ഡ് ക്ലൂസ്‌ക്ലസ്‌കാന്‍ ആര്‍ച്ചു ഡീക്കനായിരുന്നു .
ഒരു പുതിയ താരതമ്യ പഠനം ഈ സിനിമയില്‍ കാണുന്നത്, രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനുമുമ്പ് ഹിറ്റ്‌ലര്‍ ജര്‍മന്‍ നാറ്റ്‌സി പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത് അമേരിക്കയില്‍ അന്നു തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റ് ഭരണ കര്‍ത്താക്കള്‍ പാസാക്കി അനുകരിച്ചിരുന്ന വര്‍ണവിവേചനവും അടിമത്തവും, മാത്രുകയാക്കിയെന്ന്. ഇന്നത്തെ പുരോഗമന ചിന്താഗതിക്കാരായ ഡെമോക്രാറ്റ്‌സും വിസ്വവസിക്കുന്ന സോഷ്യലിസം അന്ന് ഹിറ്റ്‌ലര്‍ നടപ്പാക്കുന്നതിനു ശ്രമിച്ച എല്ലാത്തിലുമുള്ള സ്‌റ്റേറ്റ് അധീനത ഇവതമ്മില്‍ കാര്യമായ ഭിന്നതയില്ല. ഹിറ്റ്‌ലര്‍ ഒരു സോഷ്യലിസ്റ്റ് ആയിരുന്നു എന്നു ദിനേശ് ഇവിടെ കാട്ടുവാന്‍ ശ്രമിക്കുന്നു.

രാഷ്ട്രീയ ചര്‍ച്ചകളില്‍ സ്ഥിരം കേള്‍ക്കുന്ന പദങ്ങളാണ് നാറ്റ്‌സി, ഹിറ്റ്‌ലര്‍ മാതിരി എന്നെല്ലാം. ചലച്ചിത്ര രംഗത്തു ഇതാദ്യമെന്നു തോന്നുന്നു ഒരമേരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയെ ശക്തമായ രീതിയില്‍, ജര്‍മനിയിലും മറ്റു സ്ഥലങ്ങളിലും നടന്ന 'ഹോളോകോസ്റ്റ്' എന്ന ക്രൂരതയുമായി ബന്ധിപ്പിക്കുന്നത്.

തീര്‍ച്ചയായും ഈ സിനിമാ രാഷ്ട്രീയ രംഗത്ത് ഒരു ചര്‍ച്ചാ വിഷയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രംപ് അനുഭാവികള്‍ക്ക് ഇതൊരു നല്ലസമ്മാനം അവര്‍ ഇതിനെ വാനോളം പുകഴ്ത്തും എന്നാല്‍ ഡെമോക്രാറ്റ് പക്ഷം ഇതിനെ വെറുമൊരു അസംബന്ധമായും കാണും.

ദിനേശ് ഡിസൂസ- ഡെത്ത് ഓഫ് എ നേഷന്‍(ബി ജോണ്‍ കുന്തറ)
Join WhatsApp News
Ninan Mathulla 2018-08-06 20:50:06
'Kakka kulichan kuyilakayilla'. If racism is in your mind, it does not matter the name of the party you belong but you are a racist. For propaganda purpose you can write anything and quote from history. Republican policies are against blacks and minorities and there is no argument against it. Still some Republicans are bringing history and tradition to whitewash their true color. 'Chirichukondu kazhutharakkuka' Right?
നമ്മുടെ അച്ചാന്‍ 2018-08-06 21:08:27
Rick Gates stated he and Paul Manafort had 15 foreign accounts they did not report to the federal government, and knew it was illegal. He said he did not submit the required forms "at Mr. Manafort's direction."
Boby Varghese 2018-08-06 08:27:32
When we look at the American history, we will see that it was the Republican party which fought for the blacks and the minorities. The Democrats fought with tooth and nail against racial integration and killed Abraham Lincoln who went to war to protect the nation. Democrats wanted to disintegrate the country because of their racism. Republicans were for integration and the Democrats were for segregation. Only after Lyndon Johnson presented all the welfare programs, the blacks and minorities flocked into the Democrat party. The welfare programs takes away all the incentives for better education or training for better jobs from minorities and creates more poor people.

I will recommend " the roots of Obama's rage" by D'Souza, if any one would like to know about Obama and the progressives.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക