Image

പെണ്‍കുട്ടികളേക്കാളും ഞാന്‍ നോക്കുന്നത് കാറുകളെയാണ്: ദുല്‍ഖര്‍ സല്‍മാന്‍

Published on 06 August, 2018
പെണ്‍കുട്ടികളേക്കാളും ഞാന്‍ നോക്കുന്നത് കാറുകളെയാണ്: ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പ്രേമത്തേക്കുറിച്ച് ഇവിടുത്തെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാമെന്ന ഡയലോഗ് പറഞ്ഞാലും അതിശയോക്തിയില്ല. മമ്മൂട്ടിയുടെ കാര്‍ പ്രേമം അതിലും ശക്തിയോടെ ദുല്‍ഖറിലേയ്ക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ഏതു വാഹനമായാലും അത് സ്‌റ്റൈലിഷായി കൈകാര്യം ചെയ്യാനും യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാക്കി മാറ്റാനും ദുല്‍ഖറിനുള്ള കഴിവും ശ്രദ്ധയമാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കാര്‍ പ്രേമത്തേക്കുറിച്ച് ദുല്‍ഖര്‍ വാചാലനായി.
എന്ത് കാര്‍ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല താന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. 'ആ ആരോപണത്തില്‍ ഒരു അടിസ്ഥാനവുമില്ല. ഒരു നടന്‍ എന്ന നിലയില്‍ പലപ്പോഴും ലൊക്കേഷനില്‍ ചെല്ലുമ്പോഴാകും സിനിമയിലെ പ്രോപ്പര്‍ട്ടികളെക്കുറിച്ച് നമ്മുക്കറിയാന്‍ സാധിക്കുക. എന്റെ സിനിമകളില്‍ പലതിലും കാര്‍, മോട്ടോര്‍ സൈക്കിള്‍, വാന്‍ തുടങ്ങിയ വാഹനങ്ങളുണ്ട്. 'കര്‍വാ'യിലും അത്തരത്തില്‍ ഒരു വാന്‍ ഉണ്ട്. ഇര്‍ഫാന്‍ ഖാന്‍ ഉപയോഗിക്കുന്ന വാനാണത്' 

 'അഭിനയത്തിനിടയില്‍ ഒരു ഹോബിയായി കാര്‍ പ്രേമം കൊണ്ടു നടക്കുന്നയാളാണ് ഞാന്‍. നടന്‍ എന്ന നിലയില്‍ പല വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അതൊന്നും വായിച്ച് ഇന്‍സെക്യൂര്‍ ആവാതെ കാറുകളെക്കുറിച്ച് വായിക്കും. മനസ്സ് കാറുകളോടാണ് കൂടുതല്‍ ട്യൂണ്‍ഡ് ആയിട്ടുള്ളത്. പുറത്തൊക്കെ പോകുമ്പോള്‍ പെണ്‍കുട്ടികളേക്കാളും ശ്രദ്ധിക്കുന്നത് കാറുകളെയാണ്' ദുല്‍ഖര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക