Image

മെര്‍സലിനു ശേഷം പുതിയ ചിത്രവുമായി വിജയ്-അറ്റ്ലി ടീം

Published on 07 August, 2018
മെര്‍സലിനു ശേഷം പുതിയ ചിത്രവുമായി വിജയ്-അറ്റ്ലി ടീം
ഇളയദളപതിയും അറ്റ്‌ലിയും വീണ്ടും

അറ്റ്ലിക്കൊപ്പം വിജയ് ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെയും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയവയായിരുന്നു, രാജാറാണി എന്ന ചിത്രത്തിലൂടെ തുടങ്ങിയ അറ്റ്‌ലീ തെറി എന്ന സിനിമയിലൂടെയായിരുന്നു വിജയ്‌ക്കൊപ്പം ഒന്നിച്ചത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ടായിരുന്നു ഈ കുട്ടുകെട്ട് തമിഴില്‍ തുടങ്ങിയത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ തെറിയില്‍ വിജയ് കുമാര്‍ ഐപിഎസായി തകര്‍പ്പന്‍ പ്രകടനമായിരുന്നു വിജയ് നടത്തിയിരുന്നത്. മെര്‍സലും ഇതേപോലെ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ സിനിമയായിരുന്നു

മെര്‍സല്‍ എന്ന മെഗാഹിറ്റിനു ശേഷം വിജയ്- അറ്റ്‌ലീ കുട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് പുതിയ ചിത്രം. വിജയുടെ കരിയറില്‍ ഇറങ്ങിയ വലിയ ഹിറ്റുകളിലൊന്നായാണ് മെര്‍സല്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദീപാവലിക്ക് പുറത്തിറങ്ങിയ മെര്‍സല്‍ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിരുന്നു. മെര്‍സലിനു ശേഷമുളള ഈ കുട്ടുകെട്ടിന്റെ പുതിയ സിനിമയ്ക്കായി ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്

തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്ബനിയായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് അറ്റ്‌ലി കുട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും പുതിയ വിജയ് ചിത്രത്തിലും ഉണ്ടാവുമെന്നാണ്. അറിയുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിനു ശേഷമായിരിക്കും വിജയ് അറ്റ്‌ലീ കുട്ടുകെട്ടിന്റെ പുതിയ ചിത്രം ആരംഭിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക