Image

ചീഫ്, നിങ്ങളെ എനിക്ക് മിസ്സ് ചെയ്യും: കണ്ണീരോടെ കരുണാനിധിയാകാന്‍ ഭാഗ്യം ലഭിച്ച നടന്‍ പ്രകാശ് രാജ്

Published on 08 August, 2018
ചീഫ്, നിങ്ങളെ എനിക്ക് മിസ്സ് ചെയ്യും: കണ്ണീരോടെ കരുണാനിധിയാകാന്‍ ഭാഗ്യം ലഭിച്ച നടന്‍ പ്രകാശ് രാജ്

കലൈഞ്ജര്‍ കരുണാനിധിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് തിരശ്ശീലയില്‍ അദ്ദേഹമാകാന്‍ ഭാഗ്യം ലഭിച്ച നടന്‍ പ്രകാശ് രാജ്. 'ഉദയസൂര്യന്‍ മറഞ്ഞു' എന്നാണ് കരുണാനിധിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

'ഉദയസൂര്യന്‍ മറയുന്നു, തമിഴരുടെ അഭിമാന സ്വരവും സാമൂഹിക വിപ്ലവകാരിയുമായ കലൈഞ്ജര്‍ക്ക് ആദരാഞ്ജലികള്‍. ഇരുവറിലെ ഒരു കഥാപാത്രമായാണ് അദ്ദേഹത്തെ ആദ്യം അറിയുന്നത്. ഇരുവറിലൂടെ അദ്ദേഹത്തെ കൂടുതലറിയാന്‍ സാധിച്ചു. ആ ജീവിതം പകര്‍ന്നാടാനുള്ള ഭാഗ്യവും ലഭിച്ചു. നേരില്‍ കാണാനും അദ്ദേഹത്തിന്റെ സ്‌നേഹോഷ്മതകള്‍ അനുഭവിക്കാനും സാധിച്ചിരുന്നു. ആ ആക്ഷേപഹാസ്യം നിറഞ്ഞ തമാശകളും ചിരിയും വ്യത്യസ്തമായിരുന്നു. വില്‍ മിസ്സ് യു ചീഫ്' എന്ന് പ്രകാശ് രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവര്‍' എംജിആര്‍, കരുണാനിധി എന്നിവരുടെ സൗഹൃദവും രാഷ്ട്രീയവും പറഞ്ഞ ചിത്രമാണ്. എംജിആര്‍ ആയി മോഹന്‍ലാലും കരുണാനധിയായി പ്രകാശ്‌രാജും പകര്‍ന്നാടിയ ചിത്രം വന്‍ വിജയമായിരുന്നു. കരുണാനിധിയുടെ വേഷത്തിലേയ്ക്ക് മമ്മൂട്ടിയെ പരിഗണിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക