Image

കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം , നിര്‍മ്മാണം ഗോകുലം ഗോപാലന്‍

Published on 10 August, 2018
കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം , നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മമ്മൂട്ടി ഈ വര്‍ഷം അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ കൂട്ടത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനുമുണ്ട്. കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.

സഞ്ചാരപ്രിയനായ വിനോദ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെത്തുന്ന വിനോദ് മേനോന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നു. അതേത്തുടര്‍ന്ന് അയാളുടെ ജീവിതം സഞ്ചരിക്കുന്ന ഇടങ്ങളിലൂടെയാണ് സിനിമയുടെ വികാസം.

ഒരു ഗെയിം ത്രില്ലര്‍ ഫോര്‍മാറ്റിലാണ് ഈ സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രീതിയില്‍ മലയാളത്തില്‍ അപൂര്‍വ്വം സിനിമകളേ സംഭവിച്ചിട്ടുള്ളൂ. കഥയുടെ ഓരോ ഘട്ടത്തിലും അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ അടുക്കിവച്ചാണ് ഡീന്‍ ഡെന്നിസ് തിരക്കഥയെഴുതിയിരിക്കുന്നത്.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ തമിഴിലെ ഒരു യുവതാരവും പ്രധാന വേഷത്തിലെത്തും. തമിഴില്‍ നിന്നുതന്നെയായിരിക്കും മമ്മൂട്ടിയുടെ നായികയും എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ബ്രഹ്മണ്ഡചിത്രമായ പഴശ്ശിരാജ നിര്‍മ്മിച്ചത് ശ്രീ ഗോകുലം ഫിലിംസായിരുന്നു.

മറ്റ് പ്രൊജക്ടുകളില്‍ മമ്മൂട്ടി ബിസി ആയതുകൊണ്ടാണ് ചിത്രീകരണം ഡിസംബര്‍ വരെ നീണ്ടുപോകുന്നത്. കൊച്ചിയും ബംഗലൂരുവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക