Image

എന്റെ വെടി കൊണ്ട് വീഴുന്നയാളുമല്ല മോഹന്‍ ലാല്‍: വിവാദങ്ങള്‍ക്കു മറുപടിയുമായി അലന്‍സിയര്‍

Published on 11 August, 2018
എന്റെ വെടി കൊണ്ട് വീഴുന്നയാളുമല്ല മോഹന്‍ ലാല്‍: വിവാദങ്ങള്‍ക്കു മറുപടിയുമായി അലന്‍സിയര്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനിടെ മുഖ്യാതിഥി മോഹന്‍ ലാലിന് നേരെ പ്രതീകാത്മകമായി 'തോക്ക്' ചൂണ്ടി പ്രതിഷേധിച്ച സംഭവത്തില്‍ മറുപടിയുമായി നടന്‍ അലന്‍സിയര്‍. താന്‍ കൈ കൊണ്ട് കാണിച്ച ആംഗ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തതാണ്. തന്റെ വെടിയേറ്റാല്‍ വീഴുന്ന ആളല്ല മോഹന്‍ ലാലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് അലന്‍സിയര്‍ വ്യക്തമാക്കി.

താന്‍ വാഷ് റൂമിലേക്ക് പോകുന്നതിനിടെ മോഹന്‍ ലാലിന്റെ പ്രസംഗം തുടരുകയായിരുന്നു. അതിനിടെ കൈകൊണ്ട് വെറുതെ ആംഗ്യം കാണിക്കുകയായിരുന്നു. പിന്നാലെ അത് പത്രത്തിന്റെ ലേഖകന്‍ അയാള്‍ക്ക് തോന്നിയ ഭാവനയില്‍ എഴുതിയതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും അലന്‍സിയര്‍ പറയുന്നു. താന്‍ വെടിയുതിര്‍ക്കുന്നവര്‍ക്കൊപ്പമല്ലെന്നും, മോഹന്‍ ലാലിനെതിരെ സുഹൃത്തുക്കള്‍ ഒപ്പിട്ടപ്പോള്‍ പോലും താന്‍ ഒപ്പിട്ടിട്ടില്ലെന്നും, എന്നെപ്പോലുള്ളവര്‍ക്ക് ആദ്യമായി അവാര്‍ഡ് കിട്ടുമമ്പാള്‍ ലാലേട്ടനെ പോലൊരു മഹാനടന്‍ അവിടെയുള്ളത് ആദരവാണ്. അതിന് ഇങ്ങനെയൊരു ദുര്‍വ്യാഖ്യാനം വരുമെന്ന് ആലോചിക്കാനേ പറ്റഒന്നില്ലെന്നും അലന്‍സിയര്‍ പറയുന്നു. 

പുറത്തിറങ്ങിയപ്പോള്‍ എന്നോട് ചോദിച്ചു എന്തിനാണ് പ്രതിഷേധിച്ചതെന്ന്്? ഞാന്‍ പ്രതിഷേധിച്ചിട്ടില്ല, എനിക്കറിയില്ല. അതിനു ശേഷം പറഞ്ഞതൊക്കൊ കള്ളമാണെന്ന്  പറഞ്ഞ് വ്യാഖ്യാനങ്ങള്‍ നടത്തി. നമ്മള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ ഇങ്ങനെ വളച്ചൊടിക്കുന്നതു കാണുമ്പോള്‍ സങ്കടമുണ്ട്. വാര്‍ത്തകള്‍ അവനവനു വേണ്ടി വളച്ചൊടിക്കുകയാണ്. എന്റെ വെടികൊണ്ട് വീഴുന്ന ആളാണോ അദ്ദേഹം. ഞാന്‍ അത്രയ്ക്ക് മണ്ടനാണോ? ഈ ലോകത്ത് ആരു വെടി വെച്ചാലും അദേഹം വീഴില്ലെന്നും അലന്‍സിയര്‍ പറഞ്ഞുവെച്ചു. എന്റെ കൈയില്‍ തോക്കില്ല. ലാലേട്ടന് വെടിയേറ്റിട്ടുമില്ല. പിന്നെന്താണ് പ്രശ്‌നമെന്നും അലന്‍സിയര്‍ ചോദിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക