Image

പ്രളയം; ഇന്ന്‌ മാത്രം 22 മരണം

Published on 15 August, 2018
പ്രളയം; ഇന്ന്‌ മാത്രം 22 മരണം
സംസ്ഥാനത്തുടനീളം കനത്ത പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്‌. മഴക്കെടുതികളില്‍ ഇന്ന്‌ മാത്രം 22 പേര്‍ മരിച്ചു. ഏഴ്‌ പേരെ കാണാതായി. ഇതോടെ ഇത്തവണത്തെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 54 ആയി. 14 ജില്ലകളിലും റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നുവിട്ടു.

മലപ്പുറം കൊണ്ടോട്ടിക്കടുത്ത ഐക്കരപ്പടി യില്‍ മണ്ണിടിഞ്ഞ്‌ വീണ്‌ വീട്‌ തകര്‍ന്ന്‌ ദമ്പതികളും മകനും മരിച്ചു.കണ്ണനാരി വീട്ടില്‍ സുനീറയും ഭര്‍ത്താവ്‌ അസീസും മകന്‍ ആറുവയസുകാരന്‍ ഉബൈദുമാണ്‌ മരിച്ചത്‌. രണ്ട്‌ കുട്ടികളെ രക്ഷപ്പെടുത്തി.

മൂന്നാറില്‍ ലോഡ്‌ജ്‌ തകര്‍ന്ന്‌ ഒരാള്‍ മരിച്ചു. ആലപ്പുഴയില്‍ മിന്‍പിടുത്ത ബോട്ട്‌ മുങ്ങി മൂന്ന്‌ പേരെ കാണാതായിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക