Image

ഡീസല്‍ വാഹന നിയന്ത്രണം: ജര്‍മനിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് വന്‍ ഡിമാന്റ്

Published on 15 August, 2018
ഡീസല്‍ വാഹന നിയന്ത്രണം: ജര്‍മനിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് വന്‍ ഡിമാന്റ്

ബര്‍ലിന്‍: ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രാജ്യത്തുനിന്നുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധന. ഇറ്റലിയിലേക്കും ഓസ്ട്രിയയിലേക്കുമാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ കയറ്റിയയയ്ക്കപ്പെടുന്നത്.

ഈ വര്‍ഷം ഇത്തരം കയറ്റുമതിയില്‍ ഇരുപതു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു സര്‍വകാല റിക്കാര്‍ഡാണ്. ക്രൊയേഷ്യയിലേക്കും ഉക്രെയ്‌നിലേക്കും കയറ്റുമതി വര്‍ധിക്കുന്ന പ്രവണതയാണു കാണുന്നത്.
ഡീസല്‍ വാഹന നിയന്ത്രണം: ജര്‍മനിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ കയറ്റുമതി വര്‍ധിക്കുന്നു 

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക