Image

ജിഎംഎഫ് സംഗമത്തില്‍ വിമന്‍സ് ഫോറം ശ്രദ്ധേയമായി

Published on 15 August, 2018
ജിഎംഎഫ് സംഗമത്തില്‍ വിമന്‍സ് ഫോറം ശ്രദ്ധേയമായി

കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസം രാവിലെ 10 മുതല്‍ സെമിനാറും തുടര്‍ന്ന് ചര്‍ച്ചകളും നടന്നു. വൈകുന്നേരം നടന്ന കലാസായാഹ്നത്തില്‍ വിമന്‍സ് ഫോറത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി. ജിഎംഎഫ് വനിതാ ഫോറം സാരഥികളായ ജെമ്മ ഗോപുരത്തിങ്കല്‍, എല്‍സി വേലൂക്കാരന്‍, മറിയാമ്മ ചന്ദ്രത്തില്‍, ലില്ലി ചക്യാത്ത്, ഡോ. ലൂസി ജൂലപ്പന്‍ എന്നിവര്‍ ചേര്‍ന്ന് കലാസായാഹ്നം ഉദ്ഘാടനം ചെയ്തു.

വില്യം പത്രോസ് പ്രാര്‍ഥനാ ഗാനം ആലപിച്ചു. നോവ സാക്‌സോഫോണില്‍ അവതരിപ്പിച്ച ഗാനം മികവു പുലര്‍ത്തി. ഡേവീസ് വടക്കുംചേരി, സാജു മുളവേലിപുറത്ത്, മാത്യു പാറ്റാനി എന്നിവരുടെ ഗാനാലാപനം, പ്രഫ.ഡോ.രാജപ്പന്‍ നായര്‍, ഫ്രാന്‍സിസ് പാഴൂര്‍ എന്നിവരുടെ ആശംസാ പ്രസംഗം, ബേബി കലയങ്കേരിയുടെ കവിതാലാപനം, ബാബു ഹാംബുര്‍ഗ്, മാത്യു ജോസഫ്,ഡോ. രാജപ്പന്‍നായര്‍ എന്നിവരുടെ ഹാസ്യാവിഷ്‌ക്കാരം തുടങ്ങിയ പരിപാടി രണ്ടാം ദിവസത്തെ കെഴുപ്പുള്ളതാക്കി.സിറിയക് ചെറുകാടിന്റെ ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു.ലിസി ചെറുകാട്(വിയന്ന) സ്വാഗതവും എല്‍സി വേലൂക്കാരന്‍ നന്ദിയും പറഞ്ഞു. മേരി ക്രീഗര്‍, ജോയ് വെള്ളാരംകാലായില്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക