കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. ഈ മാസം 26 വരെ അടച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.
റണ്‍വേയുടെ തെക്കുവശത്തെ മതില് മൂന്നു ഭാഗങ്ങളിലായി ഇടിഞ്ഞതോടെ വെള്ളം ഇരമ്പിപ്പാഞ്ഞ് റണ്‍വേയിലെത്തി. നാലും അഞ്ചും അടി വരെ ഉയര്‍ന്ന വെള്ളം ഒഴുക്കിക്കളയാനായി റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്തെ മതില് പൊളിച്ചു. ടെര്‍മിനലിന്റെ പ്രവേശന ഭാഗത്തു വരെ വെള്ളമെത്തി. കാര്‍ പാര്‍ക്കിങ് ഏരിയായും പ്രധാന സൗരോര്‍ജ പ്ലാന്റും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.