Image

ഓണാഘോഷം ഉപേക്ഷിച്ചുവെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ 10 ലക്ഷം രൂപ നല്‍കും

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 16 August, 2018
ഓണാഘോഷം ഉപേക്ഷിച്ചുവെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ 10 ലക്ഷം രൂപ  നല്‍കും
അമേരിക്കയിലെ ഏറ്റവും വലിയഓണാഘോഷങ്ങള്‍ നടത്താറുള്ള വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ ഈവര്‍ഷത്തെ ഓണാഘോഷം ഉപേക്ഷിച്ചു കൊണ്ട് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതശാസനിധിയിലേക്ക് സംഭാവന നല്‍കും. എല്ലാ മലയാളികള്‍ക്കുമൊപ്പം കേരളത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നുകൊണ്ടാണ് അസോസിയേഷന്‍ സെപ്റ്റംബര്‍ 8-നു നടത്താനിരുന്ന ഓണാഘോഷങ്ങള്‍ വേണ്ടെന്നു വെച്ചത്. അഞ്ചു ലക്ഷം അടിയന്തരമായും, ബാക്കിയുള്ളത് അതിന് ശേഷവും കൊടുക്കുന്നതായിരിക്കും.

നമ്മുടെ സംസ്ഥാനം ഇന്ന് ഏറ്റവുംവലിയ പ്രകൃതി ക്ഷോഭത്തിനുംവെള്ളപ്പൊക്കത്തിനുംസാക്ഷ്യം വഹിക്കുകയാണ്. വീട് നഷ്ടപ്പെട്ടവര്‍, കൃഷികള്‍ നടപെട്ടവര്‍, ആഹാരവും വസ്ത്രവും ഇല്ലാതെ മഴക്കും വെള്ളപൊക്കത്തിനും ഉരുള്‍ പോട്ടലിനുംമുമ്പില്‍ പകച്ച് നില്‍ ക്കുന്ന ഒരു ജനത. എന്തിനു അധികം പറയണം പ്രാഥമിക ക്രുത്യത്തിനു പോലും സൗകര്യമില്ലാതെ വിഷമിക്കുന്നവര്‍, കിണറും കക്കൂസും എല്ലാം പ്രളയജലത്തില്‍ തിരിച്ചറിയാന്‍ പറ്റാതായി , ഇത്രയും വെള്ളം ഉള്ളപ്പോള്‍ കുടിവെള്ളത്തിന് വേണ്ടി നേട്ടോട്ടം ഓടുന്ന കാഴ്ച്ച കാണുബോള്‍ എങ്ങനെ നമ്മുക്ക്ആഘോഷിക്കാന്‍കഴിയും.

നമ്മുടെ കേരളത്തില്‍ ഇങ്ങനെഒരു മഹാദുരന്തം നേരിടുബോള്‍ നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല . വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന്ന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിതെന്ന്  വെസ്റ്റ്ചെസ്റ്റര്‍ മലയാളീ അസോസിഷന്റെ മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാവരും ഓരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി ഇന്ത്യയില്‍ ആയതിനാല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ലിജോ ജോണ്‍ സ്വാഗതം രേഖപ്പെടുത്തി. ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ ടെറന്‍സണ്‍ തോമസ്, ജോയി ഇട്ടന്‍, കൊച്ചുമ്മന്‍ ജേക്കബ്, ജെ. മാത്യൂസ്, തോമസ് കോശി ,ഗണേഷ് നായര്‍, എം.വി. ചാക്കോ, ചാക്കോ പി. ജോര്‍ജ്, എം. വി.കുരിയന്‍, എ.വി .വര്‍ഗീസ്,രാജന്‍ ടി ജേക്കബ്, സുരേന്ദ്രന്‍ നായര്‍, ഇട്ടുപ് ദേവസി, ജോണ്‍ തോമസ് എന്നിവര്‍ ആഘോഷിക്കുന്നതിന് പകരം കേരളത്തിന് കൈ താങ്ങാവാന്‍ എല്ലാവരോടും ആവിശ്യപ്പെട്ടൂ. ഈ മാതൃക അമേരിക്കയിലെ മറ്റുള്ള അസോസിയേഷനുകള്‍ പിന്‍തുടരുമെന്നും കമ്മിറ്റി പ്രത്യാശിച്ചു

സെപ്റ്റം ബര്‍ 8 ന് നടത്താനിരുന്ന ഓണാഘോഷങ്ങള്‍ക്ക് ചെലവാകുന്ന തുകയും അതോടൊപ്പം പൊതു ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്നത്തിനായി അസോസിയേഷന്റെ എക്‌സികുട്ടീവിനോപ്പം ജോണ്‍ സി. വര്‍ഗീസ്, ടെറന്‍സണ്‍ തോമസ്, ജോയി ഇട്ടന്‍, കൊച്ചുമ്മന്‍ ജേക്കബ്, തോമസ് കോശി , ചാക്കോ പി. ജോര്‍ജ് എന്നിവരേയും ചുമതലപ്പെടുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക