Image

കേരളത്തിനു സ്‌നേഹസാന്ത്വനമേകാന്‍ ഡാളസ് മെലഡീസിന്റെ സംഗീത സന്ധ്യ ശനിയാഴ്ച്ച

മീനു എലിസബത്ത് Published on 16 August, 2018
കേരളത്തിനു സ്‌നേഹസാന്ത്വനമേകാന്‍ ഡാളസ് മെലഡീസിന്റെ സംഗീത സന്ധ്യ ശനിയാഴ്ച്ച
ഡാളസ്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ഒരു കൂട്ടം സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഡാളസ് മെലഡീസ് മ്യൂസിക് ക്ലബ്ബിന്റെ സംഗീത സന്ധ്യ ഈ ശനിയാഴ്ച്ച 7 മണിക്ക് (ആഗസ്‌റ് 18) കേരള അസോസിയേഷന്റെ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സന്മനസുകളും സഹൃദയരും കുടുംബസമേതം ഈ സംഗീത സന്ധ്യയിലേക്ക് കടന്നു വന്നു കരയോക്കി ഗാനങ്ങള്‍ അവതരിപ്പിച്ചും ആസ്വദിച്ചും അവസാനഭാഗമായ അന്താക്ഷരിസൗഹൃദ സദസ്സില്‍ പങ്കെടുത്തും ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് ഡാളസ് മെലഡീസിന്റെ സാരഥിയായ ഷാജി മാത്യു അഭ്യര്‍ത്ഥിച്ചു. ഇതില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അന്നു തന്നെ സംഭാവന ചെയ്യുവാനാണ് ഈ സദുദ്യമം.

കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി ലളിത- സിനിമാ- നാടകസംഗീതാവതരണത്തിനും സംഗീതാസ്വാദനത്തിനും വേദിയൊരുക്കി പ്രവര്‍ത്തിക്കുന്ന ഡാളസ് മെലഡീസിന്റെ സെക്രട്ടറി ജൂഡ് കട്ടപ്പുറവും ട്രെഷറര്‍ മാത്യു ഒഴുകയിലും ആണ്. കോ ഓര്‍ഡിനേറ്റേഴ്സായി മീനു എലിസബത്ത്, ഉഷ സന്തോഷ്, ഐറിന്‍ കല്ലൂര്‍, ദീപാ ഫ്രാന്‍സിസ് , സന്തോഷ് സാമുവേല്‍, ഹരിദാസ് തങ്കപ്പന്‍, ജെയ്സണ്‍ ആലപ്പാടന്‍ എന്നിവരും സജീവമായി പ്രവര്‍ത്തിക്കുന്നു.

ഓണക്കാലമായതിനാല്‍ ഓണത്തിന്റെ വേഷവിധാനമാണ് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ്സ് കോഡ് ആയി തീരുമാനിച്ചിരിയ്ക്കുന്നത്. 

Fee for family ( ഫാമിലി ടിക്കറ്റ്‌)    $25.00 
Fee for two.    (കപ്പിൾ ടിക്കറ്റ്‌)        $20.00
Fee for one     (സിംഗിൾ ടിക്കറ്റ്‌)    $15.00 

Dinner is included. 
Donations are welcome🙏🏼

Kerala Association Hall Garland 

For More Information call 
Shaji Mathew         214 620 6442  ‬
Jude Kattappuram ‭1 (817) 874-5296‬
Mathew Ozhukayil ‭(214) 864-5106
കേരളത്തിനു സ്‌നേഹസാന്ത്വനമേകാന്‍ ഡാളസ് മെലഡീസിന്റെ സംഗീത സന്ധ്യ ശനിയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക