Image

തമിഴ്നാട് വാശിപിടിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി

Published on 16 August, 2018
തമിഴ്നാട് വാശിപിടിക്കുന്നത് ശരിയല്ലെന്ന്  സുപ്രീം കോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകണമെന്ന് ബന്ധപ്പെട്ടവരോട് കോടതി നിര്‍ദേശിച്ചു. റസല്‍ ജോയി എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

തമിഴ്നാടും കേരളവും ദുരന്ത നിവാരണ അതോറിറ്റിയുമായി ശരിയായ വിധത്തില്‍ സഹകരിക്കണം. ദുരിതത്തിലായവര്‍ക്ക് സഹായം ഉറപ്പുവരുത്തണം.

കേരളത്തില്‍ വലിയ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി 142 അടിയില്‍ നിലനിര്‍ത്തണമെന്ന് തമിഴ്നാട് വാശിപിടിക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക