Image

പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം: 35 ദുരന്ത നിവാരണ സംഘങ്ങളെത്തും

Published on 16 August, 2018
പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം: 35 ദുരന്ത നിവാരണ സംഘങ്ങളെത്തും
കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയക്കെടുതി നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനുമായി കൂടുതല്‍ കേന്ദ്രസഹായമെത്തുന്നു. 35 സംഘങ്ങളിലായി
1000 ദുരന്ത നിവാരണ സേന അംഗങ്ങളെ ഉടന്‍ കേരളത്തിലേക്ക് അയയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. നേരത്തെ ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ കേരളത്തിലേക്ക് അയക്കാന്‍ രാവിലെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ക്രൈസിസ്‌ മാനേജ്‌മെന്റ് സമിതി (എന്‍.സി.എം.സി) തീരുമാനിച്ചിരുന്നു. ഈ സംഘം ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തും.

എന്നാല്‍ കൂടുതല്‍ പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 23 സംഘങ്ങളെക്കൂടി അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇവര്‍ ഇന്നും നാളെയുമായി കേരളത്തിലെത്തുമെന്നാണ് വിവരം. അടിയന്തര രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, മെഡിക്കല്‍ സഹായം, ദുരിത മേഖലയിലെ ഭക്ഷണ വിതരണം തുടങ്ങിയ ജോലികള്‍ക്ക് സംസ്ഥാന ഏജന്‍സികളെ സഹായിക്കാന്‍ വേണ്ട സജ്ജീകരണങ്ങളുമായാണ് സേനയെത്തുന്നത്. രാത്രിയിലും പകലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങള്‍ സേനയ്ക്കുണ്ടെന്നും ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ വ്യക്തമാക്കി. 

കേരളത്തിലേക്കുള്ള ആദ്യ 12 സംഘങ്ങളെ ഇന്ന് വൈകുന്നേരത്തോടെ ആകാശ മാര്‍ഗം കേരളത്തിലെത്തിക്കും. 6 സംഘങ്ങളെ വഡോദരയില്‍ നിന്നും ബാക്കിയുള്ളവരെ ഗാസിയാബാദില്‍ നിന്നുമാണ് എത്തിക്കുന്നത്. സേനയുടെ 18 സംഘങ്ങള്‍ യുദ്ധസമാന സാഹചര്യത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക