Image

അതിന്യൂനമര്‍ദ്ദം പടിഞ്ഞാറേയ്ക്ക് നീങ്ങുന്നു; കേരളത്തില്‍ മഴ കുറയുമെന്നു സൂചന

Published on 16 August, 2018
അതിന്യൂനമര്‍ദ്ദം പടിഞ്ഞാറേയ്ക്ക് നീങ്ങുന്നു; കേരളത്തില്‍ മഴ കുറയുമെന്നു സൂചന
ഒറീസയില്‍ രൂപപ്പെട്ട് കേരളത്തിലേക്ക് നീങ്ങിയ അതിന്യൂനമര്‍ദ്ദം പടിഞ്ഞാറേയ്ക്ക് നീങ്ങുന്നതായി സൂചന. ന്യൂനമര്‍ദ്ദം വിദര്‍ഭയിലേക്കും ചേര്‍ന്നുകിടക്കുന്ന ചത്തിസ്ഗഡ് പ്രദേശങ്ങളിലേക്കും എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒരു ദിവസത്തിനുള്ളില്‍ ഇത് പതുക്കെ വെറും ന്യൂനമര്‍ദ്ദമായി മാറും. ഇതോടെ കേരളത്തിലെ മഴയുടെ കാഠിന്യം കുറയുമെന്നും അറിയിപ്പുണ്ട്. എന്നാല്‍ 19 വരെ കേരളത്തില്‍ മഴ നീണ്ടു നില്‍ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ വീതം കനത്ത മഴപെയ്യും. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്തത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക