ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ നിന്ന് ഇന്ന് വൈകിട്ട് കൂടുതല്‍ വെള്ളം തുറന്നുവിടില്ലെന്ന് കെ.എസ്.ഇ.ബി. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിലാണ് നടപടി. എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇതിനകം വെള്ളത്തിനടിയിലാണ്. കൂടുതല്‍ വെള്ളം തുറന്നുവിട്ടാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇടുക്കി ഡാമിലെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടാല്‍ വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, പേരാണ്ടൂര്‍ തുടങ്ങിയ മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. ആലുവ പെരുമ്പാവൂര്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.