Image

സഹിക്കാനാവുന്നില്ല ഈ കാഴ്ചകള്‍, എന്റെ സഹോദരങ്ങളെ കാക്കണേ

ടൈറ്റസ് പി. സാമുവല്‍ Published on 16 August, 2018
സഹിക്കാനാവുന്നില്ല ഈ കാഴ്ചകള്‍, എന്റെ സഹോദരങ്ങളെ കാക്കണേ
ഇവിടെ ജോര്‍ജിയയില്‍ ഇരുന്ന് കേരളത്തിലെ പ്രളയക്കാഴ്ചകള്‍ കാണുമ്പോള്‍ മനമുരുകുന്നു. മലയാളക്കരയിലുള്ള എന്റെ പ്രിയ ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ എല്ലാം തന്നെ പ്രളയത്തില്‍ പെട്ടിരിക്കുകയാണ്. പലരുമായും ബന്ധപ്പെടാനും കഴിയുന്നില്ല. കേരളം കണ്ടിടത്തോളം വലിയ പ്രളയത്തെ അതിജീവിക്കാന്‍ ഇവര്‍ക്ക് കരുത്തുണ്ടാകണമേ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു. ഒപ്പം, അമേരിക്കന്‍ മലയാളികളായ നമുക്ക് എല്ലാം ചേര്‍ന്ന് അവര്‍ക്കു വേണ്ടി കൈകോര്‍ക്കാം.

മഴ മാറി, വെള്ളമൊക്കെ ഇറങ്ങിയാലും ഇനിയും വേണ്ടി വരും, ആഴ്ചകള്‍, എങ്കില്‍ മാത്രമേ, ജനജീവിതം സാധാരണനിലയിലെത്തൂ. അമേരിക്കയിലിരുന്നു ടിവിയില്‍ കാണുന്ന കാഴ്ചകള്‍ കാണുമ്പോള്‍ ഹൃദയമിടിക്കുന്നു. ഇതൊക്കെയും എന്തിന്റെ സൂചനകളാണെന്ന ആശങ്ക വിട്ടൊഴിയുന്നില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അഭിമാനിച്ചിരുന്ന ഒരു ജനതയാണ് ഇന്ന് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി കരയുന്നത്. എത്രയേ പേരുടെ സ്വത്തുക്കള്‍, വസ്തുക്കള്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. എത്രയോ പേര്‍ ദുരിതമനുഭവിക്കുന്നു. എത്രയധികം സഹോദരങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഇപ്പോള്‍ കഷ്ടപ്പെടുന്നു. ഇവര്‍ക്കൊക്കെയും വേണ്ടി ഇവിടെയിരുന്ന് സഹതപിക്കാന്‍ മാത്രമേ, നിസ്സഹായരായ നമുക്കൊക്കെയും കഴിയുന്നുള്ളു എന്നോര്‍ക്കുമ്പോള്‍ ദുഃഖം താങ്ങാനാവുന്നില്ല.

കേരളത്തിലെ എല്ലാവര്‍ക്കുമൊപ്പം അമേരിക്കന്‍ മലയാളികളായ ഞങ്ങള്‍ ഓരോരുത്തരുമുണ്ട്. അവര്‍ക്ക് താങ്ങായും തണലായും ഞങ്ങളുണ്ട്. പ്രളയത്തെ അതിജീവിക്കാന്‍ നിങ്ങള്‍ കാണിച്ച കര്‍മ്മശേഷിക്കൊപ്പം പ്രാര്‍ത്ഥനാഭരിതമായ ഒരു സമൂഹമായി ഞങ്ങളും കൂടെയുണ്ട്. എല്ലാം നന്നായി വരും.

Titus P Samuel.

സഹിക്കാനാവുന്നില്ല ഈ കാഴ്ചകള്‍, എന്റെ സഹോദരങ്ങളെ കാക്കണേ
Join WhatsApp News
Vayanakaaran 2018-08-16 16:42:01
നിങ്ങൾക്ക് കണ്ണീരുണ്ടെങ്കിൽ കരയുക 
അമേരിക്കൻ മലയാളി സഹോദരി സഹോദരന്മാരെ 
അങ്ങനെ കരഞ്ഞ് കണ്ണീർ തുടക്കുമ്പോൾ 
ഒരു സമാധാനം കിട്ടും. അപ്പോൾ ഓർക്കുക 
നിങ്ങൾ നാട്ടിലെ ചെല്ലുമ്പോൾ അവിടെയുള്ള 
"അധികാരികൾ"  നമ്മോട് എങ്ങനെ പെരുമാറിയിരുന്നു 
എന്ന്. എന്ത് കാര്യം സാധിക്കാനും 
ഡോളർ ചോദിക്കുന്ന അവർക്ക് വേണ്ടി 
എന്തിനു സഹായം. നിങ്ങളുടെ സ്വന്തക്കാരോ 
ബന്ധുക്കളോ കഷ്ടപ്പെടുന്നെകിൽ 
അവർക്ക് നേരിട്ട് സഹായം കൊടുക്കുക.അല്ലാതെ പിച്ച് ചട്ടിയിൽ നിന്നും പോലും 
കയ്യിട്ട് വാരാൻ ഇരിക്കുന്ന  നശിച്ച നിയമം 
നൽകുന്ന അധികാരമുള്ളവർക്ക് ഒന്നും കൊടുക്കരുത്. 
When I cried 2018-08-16 17:33:35

 

THE TEARS OF NATURE- when I cried, you ignored me and threatened me with your Mafia.

You cut my trees down. You bulldozed my hills and mountains.

you cleared my forests which can hold millions of cubic meter water.

You dynamited & crushed my rocks. You broke my Hills and filled my watersheds with my soil. You stopped cultivating the land. You stopped erecting walls to retain my water. You built empty resorts, mega-churches on my virgin forest.

You built huge houses and paved the yard with tile.

My blessed rains became a curse to you. where ever I used to hold the water, you destroyed it.

   After the flood- stop clearing my forest, stop knocking down my hills & mountains. Start cultivating the land, build retaining walls to let the water sink into the land.

Mother Earth

 

andrew 2018-08-16 17:45:29
Let those churches & resorts be a shelter for the flood victims.
After the flood, convert them to multi-family houses for the homeless.
G. Puthenkurishu 2018-08-16 21:08:28
"A staggering $22 billion (R 90,000 crore) worth of gold, jewels and statues have been unearthed from the 16th century Sri Padmanabhaswamy temple in Kerala, so far.Jul 5, 2011

A One Trillion Dollar Hidden Treasure Chamber is Discovered at India's Sree Padmanabhaswamy Temple (Jim Dobson
Contributor Searching the world for the most amazing People, Places and Things

(UPDATED 8/22/16) According to the India Times, an audit conducted into the assets of the famed Sree Padmanabhaswamy temple in Kerala's Thiruvananthapuram has shown that a massive amount of gold from its repositories has mysteriously disappeared. Up to 769 Gold Pots and Silver bars have been reported missing. Some skeptics are also suggesting that there is a hidden tunnel beneath the chamber that allowed the architects to lock the chamber doors from within, making it impossible to breach. This secret tunnel could invariably have led to many years of plundering the treasure trove without anyone noticing.

I still don't understand why people are holding or hiding this wealth when Kerala is sinking under water along with it's people.  There is more than enough money in Kerala to rebuild, that state and give people another chance to live.  The infrastructure, roads, drainage system, sanitary system, bridges, and dams can be fixed with this money . All the churches, Sabarimala, temples and mosque open up there vault  where they are hiding the money they took from people in the name of God.  How long the politicians and church leaders cheat the people ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക