Image

കുതിരാന് സമീപം വീണ്ടും മണ്ണിടിച്ചില്‍: ഗതാഗതം പുനസ്ഥാപിക്കാനാവുന്നില്ല

Published on 17 August, 2018
കുതിരാന് സമീപം വീണ്ടും മണ്ണിടിച്ചില്‍: ഗതാഗതം പുനസ്ഥാപിക്കാനാവുന്നില്ല
ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍. ഇതോടെ തൃശൂര്‍പാലക്കാട് റൂട്ടില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങള്‍ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പേണ് വീണ്ടും മണ്ണിടിഞ്ഞത്.
നൂറുകണക്കിന് വാഹനങ്ങള്‍ പാലക്കാട് ഭാഗത്തേക്ക് പോകാന്‍ കഴിയാതെ ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. പട്ടാമ്പി വഴിയും പാലക്കാട് മേഖലയിലേക്ക് പോകാന്‍ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇതിനിടെ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ജെസിബി ഉപയോഗിച്ചാണ് ജോലികള്‍ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക