Image

എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് റിപ്പോര്‍ട്ട്

Published on 17 August, 2018
എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് റിപ്പോര്‍ട്ട്

എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 60 കിമി വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളിലും റെഡ് അലേര്‍ട്ട് തുടരും. കാസര്‍ഗോഡ് ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.

ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തും മുല്ലപ്പെരിയാര്‍ മേഖലയിലും മഴ കുറവുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയായി കുറഞ്ഞു. അതിനാല്‍ ചെറുതോണി അണക്കെട്ടില്‍ നിന്നും തത്കാലത്തേക്ക് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷയുടെ മുകളിലും പശ്ചിമ ബംഗാളിന്‍റെ തീരപ്രദേശങ്ങളിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദം കിഴക്കന്‍ വിദര്‍ഭയിലേക്കും പരിസരപ്രദേശങ്ങളിലേക്കും നീങ്ങിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിലെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്ബറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

വിളിക്കേണ്ട മറ്റ് നമ്ബറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045

കൊല്ലം- 0474 2794002

പത്തനംതിട്ട- 0468 2322515

ആലപ്പുഴ- 0477 2238630

കോട്ടയം 0481 2562201

ഇടുക്കി 0486 2233111

എറണാകുളം 0484 2423513

തൃശ്ശൂര്‍ 0487 2362424

പാലക്കാട് 0491 2505309

മലപ്പുറം 0483 2736320

കോഴിക്കോട് 0495 2371002

വയനാട് 9207985027

കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച്‌ കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130

കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002

ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630

കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800

എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751

പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541

സതീഷ് (അയിരൂര്‍) 8547611214

ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209

പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101

അഭിലാഷ്(ചെറുകോല്‍) 9847080787

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക