Image

ഓണം ഉപേക്ഷിച്ചു വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രവും

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 August, 2018
ഓണം ഉപേക്ഷിച്ചു വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രവും
എല്ലാ മലയാളീകള്‍ക്ക് ഒപ്പം കേരളത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നുകൊണ്ടാണ് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രം ഓഗസ്‌റ് 25 ആം തീയതി നടത്താനിരുന്ന ഓണാഘോഷങ്ങള്‍ വേണ്ടന്ന് വെച്ചു. അന്നേദിവസം 12 മണിമുതല്‍ സ്‌പെഷ്യല്‍ പൂജകള്‍ നടത്തുന്നതാണ് . ഓണാഘോഷത്തിനായി ചെലവഴിക്കാനുദ്ദേശിക്കുന്ന ഓരോ ഡോളറും നമ്മുടെ നാട്ടില്‍ പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കു വേണ്ടി ചിലവാക്കാന്‍ ക്ഷേത്രം കുമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

നമ്മുടെ സഹോദരങ്ങള്‍ ഓണം പോയിട്ട് നേരാം വണ്ണം ഒരുനേരം ഊണ് കഴിച്ചിട്ട് ആഴ്ചകളായി. വിശപ്പില്ലാഞ്ഞിട്ടല്ല, ആധി കൊണ്ടും, ആഹാരം കിട്ടാത്തത്‌ കൊണ്ടും.അങ്ങനെ നമ്മുടെ സഹോദരങ്ങള്‍ നാട്ടില്‍ ദുരിതത്തില്‍ കഴിയുബോള്‍ നമുക്കെങ്ങനെ മനഃസമാധാനത്തോടെ ഓണാഘോഷങ്ങള്‍ നടത്താന്‍ കഴിയും?

നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ഇക്കുറി ഓണം വേണ്ടെന്നു വയ്ക്കുന്നതാണ് ഉചിതം എന്ന് ക്ഷേത്രം പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള അറിയിച്ചു.

നമ്മുടെ സംസ്ഥാനം ഇന്ന് ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിക്കുകയാണ്. വീട് നഷ്ടപ്പെട്ടവര്‍, കൃഷികള്‍ നഷ്ടപ്പെട്ടവര്‍, ആഹാരവും വസ്ത്രവും ഇല്ലാതെ മഴക്കും വെള്ളപൊക്കത്തിനും ഉരുള്‍ പോട്ടലിനും മുമ്പില്‍ പകച്ച് നില്‍ ക്കുന്ന ഒരു ജനത. എന്തിനു അധികം പറയണം പ്രാഥമിക ക്രുത്യത്തിനു പോലും സൗകര്യമില്ലാതെ വിഷമിക്കുന്നവര്‍. ഇങ്ങനെ ഒരു മഹാദുരന്തം നേരിടുബോള്‍ . നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല . 

വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന്ന  സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിത്. ഈ അവസരത്തില്‍ നമുക്ക് ഒത്തുരുമിച്ചു പ്രവര്‍ത്തിച്ചു ഏറ്റവും കൂടുതല്‍ സഹായം കേരളത്തിലെ കഷ്ടപ്പെടുന്നവര്‍ക്കു എത്തിക്കുകയാണ് നമ്മുടെ കടമയെന്ന് ഷേത്രംകമ്മിറ്റി അറിയിച്ചു.
ഓണം ഉപേക്ഷിച്ചു വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക