Image

ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം മാറ്റിവച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 August, 2018
ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം മാറ്റിവച്ചു
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (കല) ഓഗസ്റ്റ് 18-നു ശനിയാഴ്ച നടത്താനിരുന്ന ഓണാഘോഷം മാറ്റിവച്ചു. "കല'യുടെ പ്രസിഡന്റ് സോദരന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര യോഗത്തിലാണ് തിരുമാനമുണ്ടായത്.

കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനും, തങ്ങളാല്‍ കഴിയുന്ന എല്ലാവിധ സഹായങ്ങളും എത്തിച്ചു നല്‍കുവാനും യോഗം തീരുമാനിച്ചു.

ആദ്യ സഹായമെന്നനിലയില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉടന്‍ നല്‍കുവാന്‍ കമ്മിറ്റി നിര്‍ദേശം നല്‍കി.

"കല'വഴി കേരളത്തിലേക്ക് സഹായം എത്തിക്കുവാന്‍ പേയ്പാല്‍, ഫേസ്ബുക്ക് എന്നിവയില്‍ക്കൂടി സാധ്യമാകുന്നതാണ്. എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോദരന്‍ വര്‍ഗീസ് (310 895 6186).kala.ca.usa@gmail.com ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

Join WhatsApp News
തോമസ് ജെ 2018-08-17 20:38:49
ജന്മനാടിൻറെ ഇപ്പോഴത്തെ അവസ്ഥയോട് കുറച്ചെങ്കിലും അനുകമ്പയോ അനുതാപമോ ഉള്ളവരെല്ലാം ആഘോഷങ്ങളിൽനിന്ന് മാറിനിൽക്കുന്നു. ലോകത്തിലെ ഏതാണ്ട് മലയാളികൾ എല്ലാവരും തന്നെ  ഇത് പിൻതുടരുന്നു, ഇത് ഇപ്പോൾ ഒരു വാർത്തയേയല്ല.

വീടുകളിൽ കയറിയ വെള്ളത്തേക്കാളും ഉയരത്തിൽ ഈഗോ ഉള്ള, പ്രാദേശിക സംഘടനകളാണ് ആഘോഷങ്ങൾക്കായി വാശി പിടിക്കുന്നത്. സ്റ്റേജിലെ ഗോഷ്ടികൾ കാണാൻ കാണികൾ ഉണ്ടാവില്ലായെന്ന് മനസ്സിലാക്കിയ കുറെ സംഘടനകൾ, പകുതി വിലക്ക് ടിക്കറ്റ് മുദ്രാവാക്യവുമായി ഉടൻ ജനങ്ങളെ സമീപിക്കാനുള്ള സാധ്യത കാണുന്നു. ഈ പേമാരിയിലും ദുരിതത്തിലും പങ്ക് ചേരാതെ, അതിനിടക്ക് പുട്ടു വിക്കാൻ വരുന്ന ഇവരെ ജനങ്ങൾ പറഞ്ഞു മനസിലാക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക