Image

പ്രളയക്കെടുതിയില്‍ ഇതുവരെ 324 മരണം: ഇന്നു മാത്രം രക്ഷപ്പെടുത്തിയത് 82,442 പേരെ

Published on 17 August, 2018
പ്രളയക്കെടുതിയില്‍ ഇതുവരെ 324 മരണം: ഇന്നു മാത്രം രക്ഷപ്പെടുത്തിയത് 82,442 പേരെ
 തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ ദുരിതം വിതയ്ക്കുന്ന പ്രളയക്കെടുതിയില്‍ ഇതുവരെ 324 മരണം സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 29 നു കനത്ത മഴ തുടങ്ങിയത് മുതലുള്ള കണക്കാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. അതേസമയം ഈ മാസം ഇതുവരെ മരിച്ചത് 164 പേരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും, എല്ലാ സേനകളും ഒത്തൊരുമയോടെ ആത്മാര്‍ത്ഥമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നു മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 82, 442 പേരെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രളയം കൂടുതലായി ബാധിച്ച ചാലക്കുടിക്കും, ചെങ്ങന്നൂരിനുമാണ് കൂടുതല്‍ പരിഗണനയെന്നും, ഇവിടേക്ക് കുടുതല്‍ സേനയെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശക്തമായ ഒഴുക്ക് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സംസ്ഥാനത്ത് 70085 കുടുംബങ്ങളിലെ 3,14,391 പേര്‍ 2094 ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ക്യാംപുകളിലുള്ള എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. പോലീസും ഫയര്‍ഫോഴ്‌സും കേന്ദ്രത്തോടൊപ്പം ഫലപ്രദമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ കേരളത്തെ സഹായിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടു വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ശനിയാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ ബോട്ടുകളും കൂടുതല്‍ ഹെലികോപ്ടറുകളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ കടിവെള്ളവും ലഭ്യമാക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Join WhatsApp News
FB Post 2018-08-17 12:00:31
മനുഷ്യന്റെ വർഗീയതക്കും അഹന്തക്കും താൻപോരിമക്കും നേരെ പ്രകൃതി ഒന്ന് വട്ടം കേറി നിന്നപ്പോ എവിടെ പോയി നിന്റെയൊക്കെ ധാർഷ്ട്യം.  മുസൽമാൽ മരിച്ചാൽ അവന്റെ  മുഖം അന്യജാതിക്കാർ കാണരുത് . സ്വർഗം കിട്ടുകയില്ല. മുസ്ലിം സ്ത്രീകളുടെ വിരൽത്തുമ്പ്  പോലും പുറത്ത് കാണരുത്.' ദൈവം ജന്നത്തിൽ ഇടം കൊടുക്കില്ല. ..
ഈ മഴവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപെടാൻ ഒടുന്നവരിൽ ആരും ഔറത്ത് മറച്ചവരായി ഞാൻ കണ്ടില്ല. ഇവരെ രക്ഷിക്കാൻ എത്തിയവരിൽ  അന്യജാതിക്കാരില്ലെന്ന് എനിക്ക് തോന്നുന്നുമില്ല . കയ്യിൽ കാശും സുഖ സൗകര്യവുമുള്ളപ്പോൾ എന്ത് നിയമവും ഉണ്ടാക്കി സഹജീവിക്ക്  നേരെ മുഖം തിരിക്കുമ്പോൾ  ഓർക്കണം പ്രകൃതി യാ ണ് അവസാന വാക്കെന്ന്.. 

അമ്പലങ്ങളിൽ അന്യജാതിക്കാര് കേറിയാൽ ശുദ്ധികലശം നടത്തിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന ദൈവങ്ങളൊക്കെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് വരുന്ന വെള്ളത്തിൽ മുങ്ങാംകുഴിയിട്ടിരിക്കുന്നു. എന്നാലും വെള്ളമിറങ്ങുമ്പോ പിന്നെയും അന്യജാതിക്കാരന് നോ എൻട്രി.. കോണക മുുടുത്ത് പ്രസാദം എറിഞ്ഞു തരുന്ന നമ്പൂരിക്കിപ്പോ  ആരു തൊട്ടാലും അശുദ്ധിയില്ല. 

അയ്യപ്പനെ അഭിഷേകം ചെയ്യാൻ പോയ ഫെമിനിച്ചി കൊച്ചമ്മമാരെവിടെ . .ഇപ്പോൾ ആർക്കും ശബരിമല കയറണ്ടേ.. 

രാഷ്ട്രീയം പറഞ്ഞ് നൂറ് വെട്ടിയവരൊക്കെ ഇപ്പോ എതിരാളിയുടെ  കൈ പിടിച്ച് വെള്ളപ്പാച്ചിൽ നീന്തിക്കടക്കുന്നു .. ആയുധങ്ങൾ കളയാതെ സൂക്ഷിച്ച് കൊള്ളണം. മറുകര എത്തുമ്പോൾ രക്ഷിച്ചവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കാനുള്ളതാണ്. . 

മതം മാറി പ്രണയിച്ചതിന് അരും കൊല ചെയ്യാൻ മടിക്കാത്തവർ മരണക്കയത്തിൽ നിന്ന് രക്ഷിക്കാൻ ഏത് ജാതിക്കാരന്റെയും കൈ പിടിക്കുന്നു .. 

വിശന്നിട്ട് കട്ടവനെ തല്ലിക്കൊന്നവർ അന്യന്റെ ദാനം വാങ്ങി ഉണ്ണാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ വരി നിൽക്കുന്നു ..  
സ്വജീവന് വിലകൽപ്പിക്കാതെ അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ രണ്ടും കൽപ്പിച്ചിറങ്ങി വന്ന് നിങ്ങളുടെ കൈ പിടിക്കുന്നവരുടെ മുഖത്തേക്കൊന്ന് നോക്കിയാൽ കുറ്റബോധം കൊണ്ട് ചിലപ്പോ ശിരസ് കുനിക്കും നിങ്ങൾ . എന്താണെന്നാൽ ഇന്നലെ വരെ നിങ്ങൾ അവർക്ക് നേരെ മുഖം തിരി ച്ച് നടന്നതാണ് .. രക്ഷിക്കാനിറങ്ങി മരണത്തിലേക്ക്  നടന്നു പോകുന്ന എത്ര പേർ ..  അവരോട് മാപ്പ് പറയാൻ പോലും നിങ്ങൾ അർഹരാണോ . 

എവിടെ പോയി നിങ്ങളുടെ വർഗീയത .. എവിടെ പോയി നിങ്ങളുടെ രാഷ്ട്രീവൈരം .. വിശപ്പിന് നേരെ ഉയർന്ന നിങ്ങളുടെ  ആയുധങ്ങളെവിടെ..  
ജാതിയിൽ ഉയർന്നവനാണെന്ന നിങ്ങളുടെ അഹന്തയെവിടെ.. 

സങ്കടം കൊണ്ട് എനിക്ക് കണ്ണ് നിറയുന്നു .. ഓരോ സംഭവവും നടന്നപ്പോൾ അത്രയേറെ എന്റെ നെഞ്ച് പിടഞ്ഞ് കരഞ്ഞിട്ടുണ്ട്. .. നിങ്ങൾ മനുഷ്യരായിരുന്നില്ല .. നിനക്ക് മേൽ ഒന്നും വരാനില്ലെന്ന  അഹന്തയിൽ എന്തും ചെയ്യുന്ന  കാട്ടാളന്മാരായിരുന്നു .. 

നിർദാക്ഷിണ്യം വെട്ടിയരിഞ്ഞ മരങ്ങളും കാർന്നെടുത്ത കുന്നുകളും നമുക്ക് ജീവിക്കാൻ ഭൂമി ഒരുക്കിയ ദാനങ്ങളായിരുന്നു .. എല്ലാം സ്വാർത്ഥതക്കു വേണ്ടി നശിപ്പിച്ചില്ലേ ... പ്രകൃതി ഒന്ന് തിരിഞ്ഞ് നിന്നാൽ തീരാവുന്നതേയുള്ളൂ എല്ലാം എന്ന് ഇപ്പോൾ മനസിലായില്ലേ... 

ഇനി ഒന്നേ ചെയ്യാനുള്ളൂ ..

ഈ മണ്ണിൽ സാംഷ്ടാംഗം വീണ് പ്രകൃതിയോട്  മാപ്പ്  പറഞ്ഞ് കരയൂ .. അവൾ ക്ഷമിക്കും .. അവൾ അമ്മയാണ്...
ഞാനും എന്റെ മകളും ഇന്ന് മാപ്പ് പറയും ഈ ഭൂമിയോട് നിങ്ങൾക്ക് വേണ്ടി.. എനിക്കിത്ര യേ കഴിയൂ ...

നന്മയോടെ ജീവിക്കാൻ ശീലിക്കു ... ഇഛാശക്തിക്കൊപ്പം നിലകൊള്ളുന്ന അത്ഭുതമാണ് പ്രകൃതി എന്ന് തിരിച്ചറിയു .. 

#പ്രകൃതിക്കൊപ്പം

കടപ്പാട്: അജ്ഞാതൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക