Image

ഇടുക്കി വാഴത്തോപ്പിലെ ഉരുള്‍പൊട്ടല്‍: നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങി

Published on 17 August, 2018
ഇടുക്കി വാഴത്തോപ്പിലെ ഉരുള്‍പൊട്ടല്‍: നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങി
തൊടുപുഴ: ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടം. പ്രദേശത്തെ നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങി. വ്യാഴാഴ്ചയാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകട സാധ്യത മുന്നില്‍ക്കണ്ട് ഒട്ടേറെ കുടുംബങ്ങള്‍ പ്രദേശത്തുനിന്ന് മാറിത്താമസിച്ചിരുന്നു. പക്ഷേ കുറച്ച് വീട്ടുകാര്‍ മാറാന്‍ തയ്യാറാകാതെ അവിടെത്തന്നെ തുടര്‍ന്നു. ഇവരില്‍ പലരും ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ഒടി രക്ഷപ്പെട്ടു. അതിനാല്‍ തന്നെ ആളപായമുണ്ടായില്ല. എന്നാല്‍ പലര്‍ക്കും കന്നുകാലികളെ രക്ഷപെടുത്താന്‍ സാധിച്ചില്ല. അര കിലോമീറ്റര്‍ അകലെനിന്നാണ് കന്നുകാലികളുടെ ജഡങ്ങള്‍ പലതും കണ്ടെടുത്തത്.

വാഴത്തോപ്പില്‍ മാത്രമല്ല ഇടുക്കിയുടെ മറ്റു പ്രദേശങ്ങളിലും ഉരുള്‍പൊട്ടലില്‍ വളര്‍ത്തു മൃഗങ്ങള്‍ ചത്തിട്ടുണ്ട്. രക്ഷപ്പെട്ട മൃഗങ്ങള്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ട്. ഇതില്‍ പലതും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തതായിരുന്നു. അതിനാല്‍ തന്നെ അവയെ മൃഗസംരക്ഷണ വകുപ്പ് ദയാവധത്തിന് വിധേയമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക