Image

ചാലക്കുടിയിലും ചെങ്ങന്നൂരിലും സ്ഥിതിഗതികള്‍ രൂക്ഷം മുഖ്യമന്ത്രി

Published on 17 August, 2018
ചാലക്കുടിയിലും ചെങ്ങന്നൂരിലും സ്ഥിതിഗതികള്‍ രൂക്ഷം  മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുള്ളത് ചാലക്കുടിയിലും ചെങ്ങന്നൂരിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . ശക്തമായ ഒഴുക്ക് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചാലക്കുടിയിലും ചെങ്ങന്നൂരിലും കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. വലിയ ബോട്ടുകളും നാളെമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.

വലിയ ബോട്ടുകളും നാളെമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. വെള്ളിയാഴ്ച പകല്‍ 82,442 പേരെ രക്ഷപ്പെടുത്തി. 2094 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,14,391 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അധികം പേരെയും ബോട്ടുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളിത്വം വഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക