Image

പൊതുമാപ്പ്: ദുബായ് കെ എംസിസി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Published on 17 August, 2018
പൊതുമാപ്പ്: ദുബായ് കെ എംസിസി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ദുബായ്: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്കായി യുഎഇ ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി ദുബായ് ഇമിഗ്രേഷനുമായി സഹകരിച്ച് ദുബായ് കെ എംസിസി നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 

കെ എംസിസിയുടെ പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ മെട്രോ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റേഷനുകള്‍, ലേബര്‍ ക്യാന്പുകള്‍, ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിക്കൂടുന്ന ഇരുപതോളം കേന്ദ്രങ്ങളില്‍ പൊതുമാപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ അടങ്ങിയ ഔദ്യോഗിക ലഘുലേഖകളും ബ്രോഷറുകളും വിതരണം ചെയ്യും. ദുബായ് മീഡിയ വിംഗ് തയറാക്കിയ ഹൃസ്വചിത്ര പ്രദര്‍ശനം, സോഷ്യല്‍മീഡിയ പ്രചാരണം തുടങ്ങിയ വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിര്‍ഭയത്വത്തോടുകൂടി പൊതുമാപ്പിനെ സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. 

ഖിസൈസ് ലുലു മാളില്‍ നടന്ന ചടങ്ങില്‍ ഏഉഞഎഅ മാര്‍ക്കറ്റിംഗ് മാനേജര്‍ ക്യാപ്റ്റന്‍ അലി അബ്ദുല്ല ശരീഫ് വോളന്റിയര്‍മാര്‍ക്ക് ലഘുലേഖ കൈമാറി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് കെ എംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, ലുലു ഗ്രൂപ്പ് റീജണല്‍ മാനേജര്‍ ഹുസൈഫ രൂപവാല, ഓപറേഷന്‍ മാനേജര്‍ സലിം വി.സി., ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ മധു പൊതുവാള്‍, കെ.എം.സി.സി. ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാന്പ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട് :നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക