Image

ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Published on 17 August, 2018
ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എംബസി പരിസരത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി കെ. ജീവസാഗര്‍ പതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.

രാജസ്ഥാന്‍ ബോറാ വിഭാഗത്തിന്റെ ബാന്‍ഡ് മേളവും സാരഥി, കന്നഡക്കൂട്ടം , ഗുജറാത്തി, ഒഡീഷ സംഘങ്ങളുടെ ദേശഭക്തിഗാനാലാപനവും ആഘോഷത്തിന് മാറ്റുകൂട്ടി.രണ്ടായിരത്തിലേറെ ഹിന്ദിപാട്ടുകള്‍ ഹൃദിസ്ഥമാക്കിയ കുവൈത്തി ഗായകന്‍ മുബാറക് അല്‍ റാഷിദ് ഇന്ത്യന്‍ ദേശഭക്തി ഗാനം ആലപിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക