Image

പ്രളയദുരന്ത മുഖത്ത് കൈത്താങ്ങുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

ജിനേഷ് തമ്പി Published on 17 August, 2018
പ്രളയദുരന്ത മുഖത്ത് കൈത്താങ്ങുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍
കേരളം നേരിടുന്ന അതിദാരുണ പ്രളയകെടുതിയില്‍ സാന്ത്വന സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ .

ഇന്ത്യ, അമേരിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക,ഫാര്‍ ഈസ്റ്റ് എന്നീ റീജണുകളിലെ വിവിധ രാജൃങ്ങളില്‍ പ്രൊവിന്‍സുകള്‍ ഉള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓഗസ്റ്റ് 24 , 25 , 26 തീയതികളില്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സ് കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അതിദാരുണമായ പ്രകൃതി ക്ഷോഭത്തിന്റെയും, വെള്ളപ്പൊക്കത്തി ന്റെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസമാഹരണം നടത്തി മുഖൃമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചു

കേരളത്തിലെ ഇപ്പോഴത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്തു ഇന്നലെ കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ ശ്രീ തോമസ് മൊട്ടക്കല്‍ , കോണ്‍ഫെറന്‍സ് കണ്‍വീനര്‍ ശ്രീമതി തങ്കമണി അരവിന്ദന്‍ , അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രീ ജെയിംസ് കൂടാല്‍
എന്നിവര്‍ സംയുക്തമായി നേതൃത്വം കൊടുത്തു സംഘടിപ്പിച്ച സ്പെഷ്യല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇപ്രാവശ്യത്തെ ഗ്ലോബല്‍ കോണ്‍ഫെറന്‍സ് നാട്ടില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന അനേകരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള
ധനശേഖരണാര്‍ത്ഥം ആവും സംഘടിപ്പിക്കുക എന്ന് അസന്ദിഗ്ദ്ധമായി തീരുമാനിക്കുന്നതിനൊപ്പം , കോണ്‍ഫെറന്‍സില്‍
ദുരിതനിവാരണസഹായത്തിനു ഉതകും വിധമുള്ള എല്ലാ നടപടി ക്രമങ്ങളും സ്വീകരിക്കും എന്നും തീരുമാനം എടുത്തു.

നാട്ടിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാകും മുന്‍പേ നിശ്ചയിച്ച കോണ്‍ഫെറന്‍സ് പരിപാടികള്‍ സംഘടിപ്പിക്കുന്നതു . പ്രളയക്കെടുതി മൂലം ഉടലെടുക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള നീറുന്ന പ്രശ്‌നങ്ങളെ കാര്യക്ഷമമായി നേരിടുന്നതിനുള്ള ചര്‍ച്ചകള്‍ക്കും കോണ്‍ഫെറന്‍സ് വേദിയാകും . വിവിധ മത നേതാക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള സമൂഹപ്രാര്‍ത്ഥനയും കോണ്‍ഫെറന്‍സിണ്‌റ്റെ ഭാഗമായി സംഘടിപ്പിക്കും

മുഖൃമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരൂ കോടി രൂപയെങ്കിലും സമാഹരിച്ചു നല്‍കുന്നതിനുവേണ്ടി വിവിധ വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയണുകള്‍ ഇതിനോടകം ഏകദേശം 30 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു. കുട്ടനാടിലെ വെള്ളപൊക്ക ദുരിതം ആരംഭിച്ചപ്പോള്‍ തന്നെ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എ. വി. അനൂപിന്റെയും ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലില്‍ അംഗങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ടെത്തി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തിരുന്നു
കേരളത്തിലെ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ വിവിധ രാജൃങ്ങളിലെ ചാപ്റ്ററുകള്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അയച്ചു നല്‍കി കേരളത്തിലെ ദുരന്തമുഖത്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വരികയാണ്

സാമൂഹ്യ പ്രശ്ങ്ങളിലുള്ള പ്രതിബദ്ധത എക്കാലത്തെയും പോലെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഇക്കുറിയും ജന്മനാട് നേരിടുന്ന സമാനതകളില്ലാത്ത പ്രകൃതി ദുരിതത്തില്‍ പ്രകടമാക്കും എന്ന് ശ്രീ തോമസ് മൊട്ടക്കല്‍ , ശ്രീമതി തങ്കമണി അരവിന്ദന്‍ , ശ്രീ ജെയിംസ് കൂടാല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു

പ്രളയദുരന്ത മുഖത്ത് കൈത്താങ്ങുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക