Image

ഡാളസ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സമര്‍പ്പണ ശുശ്രൂഷ ഓഗസ്റ്റ് 18ന്

പി.പി. ചെറിയാന്‍ Published on 18 August, 2018
ഡാളസ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സമര്‍പ്പണ ശുശ്രൂഷ ഓഗസ്റ്റ് 18ന്
ഡാലസ്: ഹാര്‍വസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് റൗലറ്റില്‍ പുതുതായി പണിതുയര്‍ത്തിയ മനോഹര സൗധത്തിന്റെ സമര്‍പ്പണ ശുശ്രൂഷയും വാര്‍ഷിക കണ്‍വന്‍ഷനും, ഓഗസ്റ്റ് 17, 18 തീയതികളില്‍ നടക്കും. 2013 ഏപ്രില്‍ മാസം സ്ഥാപിച്ച ഡാലസ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചതു ഓഗസ്റ്റ് നാലിന് ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സിയര്‍ വെയില്‍ ഡോറിറ്റിയുടെ പ്രാര്‍ഥനയോടെയായിരുന്നു. വാടക കെട്ടിടത്തില്‍ ആരംഭിച്ച ആരാധന 2018മേയ്27ന് പുതുതായി പണികഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞതായി ചുമതലക്കാര്‍ അറിയിച്ചു. 

ഓഗസ്റ്റ്18ന് രാവിലെ 10 ന് ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്റ്റ് ഓവര്‍സിയര്‍ റ്റെഡ് ഗ്രേയുടെ പ്രാര്‍ത്ഥനയോടെയാണ് സമര്‍പ്പണ ശുശ്രൂഷ ആരംഭിക്കുക. പാസ്റ്റര്‍ എബി മാമ്മന്‍ സീനിയര്‍ പാസ്റ്ററായും റെന്നി ചെറിയാന്‍ യൂത്ത് പാസ്റ്ററായും സേവനം അനുഷ്ഠിക്കുന്നു. 

സമര്‍പ്പണ ശുശ്രൂഷയോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്ന ദ്വിദിന കണ്‍വന്‍ഷനില്‍ റവ. ബെന്നിസന്‍ മത്തായി, റവ. ടെഡ് എഫ് ഗ്രേ എന്നിവര്‍ക്കു പുറമെ, റവ. എബിമാമന്‍, റവ, റെന്നി ചെറിയാന്‍, തോമസ് സഖറിയ, കുരിയാക്കോസ് ജോര്‍ജജ്, വര്‍ഗീസ് കെ മാത്യു എന്നിവര്‍ പ്രസംഗിക്കും. 7200 റൗലറ്റ് റോഡിലാണ് പുതിയ ആരാധനാലയം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9726749673 www.HARVESTCHURCHOFGOD.ORG

ഡാളസ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സമര്‍പ്പണ ശുശ്രൂഷ ഓഗസ്റ്റ് 18ന്  ഡാളസ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സമര്‍പ്പണ ശുശ്രൂഷ ഓഗസ്റ്റ് 18ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക