Image

ആംആദ്മിയുടെ എല്ലാ എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും അവരുടെ ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്കും

Published on 18 August, 2018
ആംആദ്മിയുടെ എല്ലാ എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും അവരുടെ ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്കും
 പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. ആംആദ്മിയുടെ എല്ലാ എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും അവരുടെ ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ അദ്ദേഹം കേരളത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ വകയായി 10 കോടി രൂപ സംഭാവന നല്‍കിയിരുന്നു.

കേരളത്തിന്റെ ദുരിതാശ്വാസ പ്രവ‌ര്‍ത്തനങ്ങള്‍ക്കായി നേരത്തെ പ‌ഞ്ചാബ്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ 10 കോടിയും തമിഴ്നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ അഞ്ച് കോടിയും നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക