Image

ദുരന്തത്തില്‍ ഇത് മര്യാദകേടെന്ന് സജി ചെറിയാന്‍

Published on 18 August, 2018
ദുരന്തത്തില്‍ ഇത് മര്യാദകേടെന്ന് സജി ചെറിയാന്‍

കേരളം ഒന്നടങ്കം ഏറ്റവും വലിയ ദുന്തത്തെ നേരിടുമ്ബോള്‍ ചില കച്ചവടക്കാര്‍ ചെയ്യുന്നത് മന:സാക്ഷിക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണെന്ന് ചെങ്ങന്നൂര്‍
എം.എല്‍.എ സജി ചെറിയാന്‍. ഈ സാഹചര്യത്തിലും കച്ചവടക്കാര്‍ അവശ്യ സാധനങ്ങള്‍ വിലക്കൂട്ടി വില്‍ക്കുന്നതിനെതിരെയാണ് ആരോപണവുമായി അദ്ദേഹം മുന്നോട്ട് വന്നത്. ഫേസ്ബുക്കിലൂടെയാണ് എം.എല്‍.എ ഇതിനെതിരെ പ്രതികരിച്ചത്.

ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍ ദേഷ്യമല്ല, സങ്കടമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഒന്നും സൗജന്യമായി നല്‍കേണ്ടതില്ലെന്നും, വില കുറയ്ക്കാനും പറയുന്നില്ലെന്നും, പക്ഷേ വില കൂട്ടി ആളുകളെ വലയ്ക്കരുതെന്നും പോസ്റ്റില്‍ പറയുന്നു. കഷ്ടപ്പെട്ടും പിരിവെടുത്തും പരമാവധി സ്വരുക്കൂട്ടിയും ആണ് ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ വാങ്ങി ആളുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും, പുര കത്തുമ്ബോള്‍ തന്നെ വാഴ വെട്ടാന്‍ നില്‍ക്കരുതെന്നും അദ്ദേഹം അപേക്ഷിച്ചു

പ്രളയത്തെ മുതലെടുത്ത് കച്ചവടക്കാന്‍ സാധനങ്ങള്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്നും, ആവശ്യക്കാരുടെ വര്‍ദ്ധനവ് കണ്ട് അവ വിലക്കൂട്ടി വില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇത്തരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക