Image

മഴ കുറഞ്ഞു; കോഴിക്കോട്ടെ മലയോര മേഖല സാധാരണ നിലയിലേക്ക്

Published on 18 August, 2018
മഴ കുറഞ്ഞു; കോഴിക്കോട്ടെ മലയോര മേഖല സാധാരണ നിലയിലേക്ക്

കോഴിക്കോട്: മഴകുറഞ്ഞതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് കോഴിക്കോട്. പ്രകൃതിയുണ്ടാക്കിയ മുറിവുകള്‍ അത്രപെട്ടെന്ന് മായില്ലെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് പലരും വീടുകളിലേക്ക് മടങ്ങുന്നത്. റോഡും വീടും ജീവനോപാധിയും പൂര്‍ണമായും മഴകൊണ്ടുപോയെങ്കിലും ഇനിയിവര്‍ക്ക് ബാക്കിയായതിനെ കൂട്ടിയോചിക്കണം. അതിനുള്ള ശ്രമത്തിന് സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍.

രണ്ട് ദിവസമായി മഴ വിട്ട് നിന്നതോടെ  ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിയുന്ന  കണ്ണപ്പന്‍കുണ്ടിലെ രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങങ്ങളില്‍ നിന്നും ചിലര്‍ വീടുകളിലേക്ക് പോവാന്‍ ഒരുങ്ങുന്നുണ്ട്. പൂര്‍ണമായും വീട് നഷ്‌പെട്ടവര്‍ക്ക് ഇപ്പോള്‍ ആവശ്യം മഴയെടുത്ത വീട് വീണ്ടും കെട്ടിപ്പൊക്കുന്നത് വരെ വാടക വീടുകളാണ്. ഇതുറപ്പാക്കാനായി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം കൂട്ടായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക