Image

അടൂരിലെത്തിയ ദുരന്ത നിവാരണ സേനയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാന്‍ വൈകിയെന്ന് പരാതി

Published on 18 August, 2018
അടൂരിലെത്തിയ ദുരന്ത നിവാരണ സേനയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാന്‍ വൈകിയെന്ന് പരാതി
അടൂര്‍ (പത്തനംതിട്ട): രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി പരാതി. വെള്ളിയാഴ്ച്ച രാത്രി അടൂരിലെത്തിയ ദേശീയദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് ഇതുവരെയും ജില്ലാ ഭരണകൂടത്തിന്റെ തുടര്‍നിര്‍ദേശം  ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള ദുരന്തനിവാരണസേനാംഗങ്ങള്‍ അടൂരിലെത്തിയത്. 

രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സെര്‍ച്ച്‌ലൈറ്റ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളുമായാണ് ഇവരെത്തിയതും. ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം എന്നിവിടങ്ങളിലേക്ക് ഇവരെ വിന്യസിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതനുസരിച്ചാണ് കെ.എസ്.ആര്‍.ടി.സി ബസുകളിലും ലോറികളിലുമായി ഇവരെ പത്തനംതിട്ട ജില്ലയിലേക്കെത്തിച്ചത്.

എന്നാല്‍, അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായി അടൂരിലെത്തിയ ഇവര്‍ക്ക് ജില്ലാഭരണം ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, ആര്‍ഡിഒ എന്നിവരില്‍ ആരെങ്കിലും നല്‍കുന്ന നിര്‍ദേശത്തിനനുസരിച്ച് മാത്രമേ അതാത് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താവൂ എന്നാണ് ദേശീയ ദുരന്തനിവാരണ സേനയുടെ ചട്ടം. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം ലഭിക്കാതെ എന്തു ചെയ്യണമെന്നറിയാതെ ചെങ്ങന്നൂരിലെ ഒരു സ്‌കൂളില്‍ കാത്തിരിക്കുകയാണ് സംഘം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക