Image

ചെങ്ങന്നൂരില്‍ ഇന്ന് 12 പേര്‍ മരിച്ചെന്ന് സൂചന; രണ്ട ദിവസത്തിനുള്ളില്‍ 22 പേര്‍

Published on 18 August, 2018
ചെങ്ങന്നൂരില്‍ ഇന്ന് 12 പേര്‍ മരിച്ചെന്ന് സൂചന; രണ്ട ദിവസത്തിനുള്ളില്‍ 22 പേര്‍

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ 12 പേര്‍ മരിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എന്നാല്‍, ജില്ലാഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എംഎല്‍എയുടെ അപേക്ഷയെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ രക്ഷാദൗത്യം ദ്രുതഗതിയില്‍ ആരംഭിച്ചെങ്കിലും ദുരന്തത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ആയിട്ടില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചെങ്ങന്നൂരില്‍ 22 മരണം സംഭവിച്ചതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റ റിപ്പോര്‍ട്ട് പറയുന്നത്.

വെള്ളിയാഴ്ച്ച 10 പേരും ഇന്ന് 12 പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഇതില്‍ രണ്ട് മരണം മാത്രമാണ് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുള്ളത്. അതിദാരുണമായ അവസ്ഥയാണ് ചെങ്ങന്നൂരിലേതെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എത്രയും വേഗം രക്ഷാദൗത്യം നടത്തിയില്ലെങ്കില്‍ അമ്പതിലധികം പേര്‍ മരിച്ചുകിടക്കുന്നത് കാണേണ്ടി വരുമെന്ന് എംഎല്‍എ സജി ചെറിയാനും പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക