Image

ദുരിതാശ്വാസത്തിനു 1 മില്യണ്‍ ഡോളര്‍ (7 കോടി രൂപ); ചിക്കാഗോ യുവാക്കളുടെ വിജയ കഥ

Published on 18 August, 2018
ദുരിതാശ്വാസത്തിനു 1 മില്യണ്‍ ഡോളര്‍ (7 കോടി രൂപ); ചിക്കാഗോ യുവാക്കളുടെ വിജയ കഥ
ചിക്കാഗോ : അരുണ്‍ നെല്ലാമറ്റത്തിന്റെ നേതൃത്വത്തില്‍ കെ.വി.ടി.വി, യുവജനവേദി എന്നിവയുടെ സഹായത്തോടെ ആരംഭിച്ച കേരള ദുരിതാശ്വാസ സഹായ നിധി ഒരു മില്യണ്‍ ഡോളറിലേക്കു അഥവാ 7 കോടി രൂപയിലേക്ക് കുതിക്കുന്നു.

ജനങ്ങളുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് അരുണ്‍ അഭിപ്രായപ്പെട്ടു. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാളാകാന്‍ സാധിച്ചത് യൂവജനങ്ങള്‍ക്ക് സാമൂഹിക സേവന രംഗത്ത് കടന്നു വരാനുള്ള പ്രേചോദനമായി മാറി എന്ന് അജോ മോന്‍ പൂത്തുറയില്‍ പറഞ്ഞു. ഈ ഉദ്യമത്തില്‍ ആദ്യം മുതലേ സഹകരിക്കാന്‍ സാധിച്ചതും അതിലൂടെ കേരള ജനതയ്ക്ക് തുണയാകാന്‍ കഴിഞ്ഞതും ക്‌നാനായ വോയിസിനും , കെ.വി.ടി.വിക്കും തനിക്കും ദൈവാനുഗ്രഹമാണ് എന്ന് സാജു കണ്ണമ്പള്ളി പറഞ്ഞു
.
മുഴുവന്‍ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കാനാണുഫണ്ട് സമാഹരണത്തിന് ചുക്കാന്‍ പിടിക്കുന്ന സ്റ്റീയറിങ്ങ് കമ്മറ്റി തീരുമാനിച്ചത്.

അരുണ്‍ നെല്ലാമറ്റം, അജോമോന്‍ പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, എബിന്‍ കുളത്തില്‍കരോട്ട്, ജോസ് മണക്കാട്ട്, നിഖില്‍ തേക്കിലക്കാട്ടില്‍, ആഷിഷ് അമ്പേനാട്ട് എന്നിവരാണ് ഫണ്ട് സമാഹരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഈ ഫണ്ടുമായി ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.ഫണ്ട് സംഭന്ധമായ എല്ലാ അറിയിപ്പുകളും കെ.വി.ടി.വി ചാനലിലൂടെയും, ഫേസ് ബുക്ക് പേജിലൂടെയും അറിയിക്കുന്നതാണ് .

ദുരിതാശ്വാസത്തിനു 1 മില്യണ്‍ ഡോളര്‍ (7 കോടി രൂപ); ചിക്കാഗോ യുവാക്കളുടെ വിജയ കഥ
കേരള ഫ്‌ലഡ് റിലീഫ് ഫണ്ട് സമാഹരണത്തിന്‍ നേതൃത്വം കൊടുക്കുന്നവര്‍. അരുണ്‍ നെല്ലാമറ്റം, സാജു കണ്ണമ്പള്ളി, അജോമോന്‍ പൂത്തുറയില്‍, എബിന്‍ കുളത്തില്‍കരോട്ട്, ജോസ് മണക്കാട്ട്, നിഖില്‍ തേക്കിലക്കാട്ടില്‍, ആഷിഷ് അമ്പേനാട്ട്
Join WhatsApp News
observer 2018-08-18 21:43:13
Success has many fathers. Failure is an orphan. Only those who initiated the move should take credit
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക