Image

എ​റ​ണാ​കു​ള​ത്ത് പൂ​ഴ്ത്തി​വ​യ്പ് വ്യാ​പ​കം: ര​ണ്ട് ക​ട​ക​ള്‍ പൂ​ട്ടി

Published on 19 August, 2018
എ​റ​ണാ​കു​ള​ത്ത് പൂ​ഴ്ത്തി​വ​യ്പ് വ്യാ​പ​കം: ര​ണ്ട് ക​ട​ക​ള്‍ പൂ​ട്ടി
 പ്ര​ള​യം കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പൂ​ഴ്ത്തി​വ​യ്പ് വ്യാ​പ​കം. ക്യാ​ന്പു​ക​ളി​ല്‍ ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഭ​ക്ഷ​ണ​ത്തി​നും വെ​ള്ള​ത്തി​നും ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൂ​ഴ്ത്തി​വ​യ്പും വി​ല വ​ര്‍​ധ​ന​യും. 

കാ​ക്ക​നാ​ട് വീ​ക്കി​ലി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ അ​രി, പഞ്ചാസാര ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍​ക്ക് പ​ത്ത് കൂ​ട്ടി​യാ​ണ് വി​റ്റി​രു​ന്ന​ത്. ആ​ളു​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നു അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി സൂപ്പര്‍മാര്‍ക്കറ്റ് അ​ട​ച്ചു​പൂ​ട്ടി. ഇ​ട​പ്പ​ള്ളി​യി​ല്‍ ഒ​രു പ​ച്ച​ക്ക​റി ക​ട​യി​ലു​മാ​ണ് സാ​ധ​ന​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തും അ​ധി​കൃ​ത​ര്‍ പൂ​ട്ടി​ച്ചു. 

നി​ര​വ​ധി വ്യാ​പാ​രി​ക​ള്‍ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ദു​രി​ത​മേ​ഖ​ല​ക​ളി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ന്പോ​ഴാ​ണ് ചി​ല​ര്‍ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക