കാന്‍ബറ: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി ജിബിന്‍ തേയ്ക്കാനത്ത്, ജോജോ മാത്യു, ജോബി ജോര്‍ജ് എന്നിവരെ തെരഞ്ഞെടുത്തു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ ഇടവക വാര്‍ഷിക പൊതുയോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഓ കോണര്‍ സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ മുന്‍പാകെ പ്രതിജ്ഞ ചെയ്തു പുതിയ ട്രസ്റ്റിമാര്‍ ചാര്‍ജെടുത്തു. പൊതുയോഗത്തിനു മുന്പു നടന്ന വി. കുര്‍ബാനയില്‍ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പുതിയ ട്രസ്റ്റിമാരായി ചാര്‍ജെടുത്ത ജിബിന്‍ തേയ്ക്കാനത്ത്, ജോജോ മാത്യു, ജോബി ജോര്‍ജ് എന്നിവരെ ഇടവക സമൂഹം അഭിനന്ദിച്ചു.
റിപ്പോര്‍ട്ട്: ജോമി പുലവേലില്‍