Image

മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു; അരുണും അജോയും ഫെയ്‌സ്ബുക്ക് ധനസമാഹരണം പുനരാരംഭിച്ചു

Published on 21 August, 2018
മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു; അരുണും അജോയും ഫെയ്‌സ്ബുക്ക് ധനസമാഹരണം പുനരാരംഭിച്ചു
തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് വഴിയുള്ള ഫണ്ട് സമാഹരണം തുടരണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന്  രുണ്‍ സൈമണ്‍ നെല്ലാമറ്റവും അജോമോന്‍ പൂത്തുറയിലും ഫണ്ട് സമാഹരണം പുനരാരഭിച്ചു. നേരത്തെയുള്ള അതേ പേജില്‍ തന്നെ സംഭാവന നല്കാം.

മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ്.അയച്ച സന്ദേശത്തിലാണ് കൂടുതല്‍ തുക ലഭ്യമാക്കേണ്ടതിന്റെ ആവശ്യം അറിയിച്ചത്.
അതു പോലെ ഇരുവരെയും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. വരാന്‍ പറ്റിയ സൗകര്യപ്രദമായ ദിവസം അറിയിക്കണം. മുഖ്യമന്ത്രിയെ നേരിട്ടു കാണുന്നതിനൊപ്പം സ്റ്റാര്‍ട്ട് അപ്പ് സാങ്കേതിക വിദഗ്ദരുമായി ഒരു സമ്മേളനം സംഘടിപ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കി.

ഏറ്റവും അധികം സഹായം ആവശ്യമായ ഈ സന്ദര്‍ഭത്തില്‍ ചെയ്ത ഉപകാരത്തിനു ഹ്രുദയപൂര്‍ണമായ നന്ദി കത്തില്‍ അറിയിച്ചു. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അതിനു നിങ്ങളെപ്പോലുള്ളവര്‍ നല്‍കുന്ന ദയാപൂര്‍വമായ വാക്കുകളും പ്രവര്‍ത്തിയും ഞങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ ഊര്‍ജം പകരുന്നു.

ഫെയ്‌സ്ബുക്ക് വഴി നിങ്ങള്‍ തുടങ്ങിയ ധനസമാഹരണം തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു. പുനര്‍നിര്‍മ്മാണം ഏറെ വലിയ ഉത്തരവാദിത്തമാണ്. ഓരോ ചെറിയ സഹായം പോലും വിലപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ധനസമാഹരണം തുടരണമെന്നഭ്യര്‍ഥിക്കുന്നു-കത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന അംഗീകരിക്കുന്നുവെന്നും വ്യക്തിപരമായ സമയ നഷ്ടമോ ബുദ്ധിമുട്ടുകളോ കണക്കിലെടുക്കാതെ ധന സമാഹരണം പുനരാരംഭിക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു. തുക വന്നു തുടങ്ങി.

നേരത്തെ പിരിച്ച ഒന്‍പതര കോടി രൂപ ഫീസൊന്നും കൂടാതെ ലഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് ഇതിനു കഴിയുന്നത്ര സഹായം ചെയ്യുന്നുണ്ട്.
അതു പോലെ തന്നെ അറിയപ്പെടുന്ന ചാരിറ്റി സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ വഴിയാണു തുക ലഭ്യമാക്കുക. അതിനാല്‍ ടാക്‌സ് ഒഴിവായി കിട്ടും.
തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഗവണ്മെന്റിനും സഹായമെത്തിച്ചവര്‍ക്കും ഇരുവരും നന്ദി പറഞ്ഞു.
donate
മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു; അരുണും അജോയും ഫെയ്‌സ്ബുക്ക് ധനസമാഹരണം പുനരാരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക