Image

നേത്രുത്വത്തെ തെറ്റിദ്ധാരിപ്പിച്ചോ?ഡാം തുറക്കാന്‍ അവസാന നിമിഷം വരെ കാത്തതെന്ത്?

Published on 22 August, 2018
നേത്രുത്വത്തെ തെറ്റിദ്ധാരിപ്പിച്ചോ?ഡാം തുറക്കാന്‍ അവസാന നിമിഷം വരെ കാത്തതെന്ത്?
തൂറാന്‍ നേരത്താണോ പറമ്പ് അന്വേഷിക്കുന്നതെന്നൊരു ചൊല്ലു മലയാളത്തിലുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കിയത് ഇപ്പോള്‍ കണ്ടു. അവര്‍ ആരൊക്കെ എന്നറിയണം. നേത്രുത്വത്തെ അവര്‍ തെറ്റിദ്ധരിപ്പിച്ചോ അതോ തെറ്റായ വസ്തുതകള്‍ നല്കിയോ?

കനത്ത മഴ പെയ്യുമ്പോള്‍ അണക്കെട്ടുകള്‍ നിറയുമെന്ന് അറിയാന്‍ വൈദ്യുതി ബോര്‍ഡിന്റെ തലപ്പത്ത് എത്തുകയോ ക്രെസിസ് മാനേജ്മെന്റിന്റെ ഭാഗം ആവുകയോ വേണ്ട. അതിനു കോമണ്‍ സെന്‍സ് മതി. അണക്കെട്ടു നിറഞ്ഞാല്‍, അഥവാ നിറയാറാവുമ്പോള്‍ വെള്ളം ഒഴുക്കിക്കളയണം.

അണക്കെട്ടിലേക്കു വെള്ളം വന്നു കൊണ്ടിരിക്കുന്നു. അതിനു പുറമെ കൂടുതല്‍ മഴ പെയ്യുമെന്നു കാലവസ്ഥാ വിദഗ്ദരും പറയുന്നു. ആ സാഹചര്യത്തില്‍ അണക്കെട്ടു നിറഞ്ഞിട്ടു വെള്ളം ഒഴുക്കിയാല്‍ മതിയെന്നു തീരുമാനിച്ചത് ആരാണ്? ആ രീതിയില്‍ രാഷ്ട്രീയ നേത്രുത്വത്തെ തെറ്റിദ്ധരിപ്പിച്ചവര്‍ ആരാണ്?

മുഖ്യമന്ത്രിയുടെ നേത്രുത്വമാണ് ഈ മഹാദുരന്തത്തിലെ ആശ്വാസ രേഖയെന്നു ലോകം വാഴ്ത്തുന്നു. കേരള ജനതക്കു ദോഷമായതൊനും അദ്ധേഹം ചെയില്ല എന്നു എല്ലാവര്‍ക്കുമറിയാം. അതേ സമയം അദ്ധേഹം വെള്ളപ്പൊക്ക കാര്യത്തിലോ അണക്കെട്ടിട്ടിന്റെ കാര്യത്തിലോ ഒന്നും വിദഗ്ധനുമല്ല.

അപ്പോള്‍ വെള്ളം നിറഞ്ഞിട്ട് എല്ലാ അണക്കെട്ടും കൂടി തുറക്കാം എന്ന് ഉപദേശം കൊടുത്തവര്‍, അഥവാ തീരുമാനം എടുത്തവര്‍ ആരൊക്കെ?

അണക്കെട്ടില്‍ വെള്ളം നിറഞ്ഞ് നിന്നാല്‍ കുറച്ചു കൂടുതല്‍ വൈദ്യുതി ഉണ്ടാക്കാം. പക്ഷെ ആ വെള്ളം തുറന്നു വിട്ടപ്പോള്‍ ഉണ്ടായ ഭീകരമായ നഷ്ടവും ദുരിതവും വച്ചു നോക്കുമ്പോള്‍ അത് എത്ര നിസാരമാണ്?

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ഉയര്‍ത്തി രാഷ്ട്രീയം കളിച്ച തമിഴ്നാടിന്റെ നടപടിയേക്കാള്‍ ഒട്ടും മോശമായിരുന്നില്ല ഈ നിലപാട്.

ഇടിക്കിയില്‍ സംഭരണ ശേഷി പരമാവധിയിലെത്താന്‍ പത്തൊ ഇരുപതോ അടി ബാക്കി നില്‍ക്കുമ്പോള്‍ തന്നെ ജലം തുറന്നു വിട്ടിരുന്നെങ്കില്‍ എത്രയോ വലിയ മാറ്റം സംഭവിക്കുമായിരുന്നു?

അങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ പിന്നീട് മഴ പെയ്യാതെ പോകാം. ഡാം നിറയാതെ പോകാം. പക്ഷെ ദുരന്തമുണ്ടാകുന്നതിലും എത്രയോ നല്ലതായിരുന്നു അത്തരമൊരു മുന്‍ കരുതല്‍?

പ്രളയജലം കുത്തൊഴുക്കായി വന്ന് പതിച്ചാല്‍ ജനം എന്തു ചെയ്യുമെന്ന് ആലോചിച്ചോ?

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ജെ.എന്‍.യു. പ്രൊഫസര്‍ ഡോ. അമിതാ സിംഗിന്റെ പ്രസ്താവന തികഞ്ഞ യാഥാര്‍ത്യ ബോധം കാട്ടുന്നു (താഴെ)

അതു പോലെ വിദേശ സഹായം വേണ്ടെന്നു പറയുന്ന കേന്ദ്രത്തോടും മാട്ടിറച്ചി തീറ്റക്കാരായ കേരളീയര്‍ തുലയട്ടെ എന്നാഗ്രഹിക്കുന്നവരൊടും നമുക്കു സഹതപിക്കാം.

വലിയ ദുരന്തങ്ങള്‍ വരുമ്പോള്‍ അമേരിക്കക്കു വിദേശ സഹായം ലഭിക്കാറുണ്ട്. മേടിക്കാറുമുണ്ട്. ഇല്ലാഞ്ഞിട്ടല്ല, ആ ദയാവായപ് അംഗീകരിക്കുന്നതു കൊണ്ട്.

ലൂയിസിയാനയിലെ ന്യു ഓര്‍ലിയയന്‍സില്‍ പ്രളയമുണ്ടായപ്പോല്‍ ഇന്ത്യ തന്നെ രണ്ടു മില്യന്‍ ഡോളര്‍ അമേരിക്കക്കു നല്‍കുമെന്നു പ്രഖ്യാപിച്ചതോര്‍ക്കുന്നു. കൊടുത്തിരിക്കാം എന്നു കരുതുന്നു.

മുന്‍ കാലങ്ങളില്‍ പി.എല്‍. 480 പോലുള്ള സഹായ പദ്ധതികള്‍ വച്ച് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുമായി വില പേശിയിരുന്നതു കോണ്ടാണു വിദേശ സഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. അതായത് അമേരിക്കക്ക് ഇഷ്ടമില്ലാത്ത നയം പ്രഖ്യാപിച്ചാല്‍ സഹായം നിര്‍ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന സ്ഥിതി.

പക്ഷെ അങ്ങനെ എന്തെങ്കിലും ചരടുകള്‍ യു.എ.ഇ. പ്രഖാപിച്ച സഹായത്തിനില്ല. തിരിച്ചൊന്നും ആവശ്യപ്പെട്ടിട്ടുമില്ല.

അമേരിക്കയില്‍ ആവശ്യത്തിനു ലഭ്യമല്ലാത്ത സാധനങ്ങള്‍ മറ്റു രാജ്യങ്ങള്‍ നല്കാമെന്നു പറയുമ്പോള്‍ അമേരിക്ക് വിസമ്മതം കാട്ടിയതായി അറിയില്ല. എന്തിനു അത്താഴപ്പട്ടിണിക്കാരായ വെനസ്വേല വരെ എണ്ണ വില കുറച്ചു നല്കിയ കാലമുണ്ട്.

വേള്‍ഡ് ട്രെഡ് സെന്റര്‍ തകര്‍ന്നപ്പോള്‍ ആഫ്രിക്കയിലെ ഏതോ ഗോത്രവര്‍ഗക്കാര്‍ അമേരിക്കക്കു നല്കിയ സംഭാവന ന്യു യോര്‍ക്ക് ടൈംസില്‍ ഒന്നാം പേജ് വാര്‍ത്തയായിരുന്നു. 40 പശുക്കളായിരുന്നു സംഭാവന. അവര്‍ക്ക് അതു വലിയ വിലപിടിപ്പുള്ള സംഭാവന.

അവരെ അമേരിക്കന്‍ അംബാസഡര്‍ തന്നെ നേരിട്ടു പോയി അനുമോദിച്ചു. എന്തായാലും പശുക്കളെ കൊണ്ടു വന്നില്ല. 
-----------------

By Dr Amita Singh, Prof, Disaster Management, JNU : 

‘I just don't understand how people seem to appreciate the state administration & the CM for apparent leadership, when they've failed the most fundamental test: NOT preventing of a preventable disaster. 

This flood was not caused merely by excess rain; 40% excess precipitation over 3 months of monsoons cannot have caused this, nor is it a terrible outlier. This was caused by human blunder.  

The Kerala state govt could've prevented it but didn't have the foresight to. They knew the reservoirs were full by July. Scientifically reliable & freely available weather forecasting systems were predicting 2000 mm of additional precip in Aug. The first function of dams is as storage. The right thing to do with any storage system is to have a proper input & output prediction & management. 

They could've had a warning system, water management system, looked at proper weather forecasting & released water in manageable quantum over a period of 15 to 20 days yet omitted to. They should've realized the danger a few weeks in advance (assuming they have cognizance & sobriety). Instead they waited till overflow & opened all the dam shutters at once. Instead of heavy but manageable drainage flow, we got a deluge. No surprise. In the middle of rains. It's the people who have paid dearly, not the decision makers who make no decision actually. And it's the best governed state - by which metric, I wonder? 

Do not praise the ignorant for a superficial display of leadership in the relief after the disaster when they could've prevented it but did not & clearly are not capable of. If you elect fools, you will fall with their folly.  

Be clear: it wasn't nature or God. This was man. God has given man intelligence, wisdom & memory with which he has created superb technology & management systems. The disuse of wisdom, lack of observation & ignorance of the laws of nature, is not God's fault. The crime of omission is far greater than that of commission.’

Join WhatsApp News
observer 2018-08-23 11:45:08

ഡാമുകള്‍ തുറക്കാന്‍ വൈകിയത് കേരളത്തിലെ വെള്ളപ്പൊക്കം ഗുരുതരമാകാന്‍ കാരണമായെന്ന് നാസ. നാസ എര്‍ത്ത് ഒബ്സെര്‍വേറ്ററിയില്‍ എന്ന കള്ള വാർത്തയുമായി ചിലരെത്തിയിട്ടുണ്ട് പതിവ് സംഘി നുണയാണ് അമേരിക്കയിൽ ഇരുന്നാണ് ഈ സംഘി കള്ളം പ്രചരിപ്പികു ന്നത് കെ.എസ്.ഇ.ബിയെയും വൈദ്യുതി വകുപ്പിനെയും വിമര്‍ശിക്കുന്നവര്‍ അറിയാന്‍…സത്യാവസ്ഥ ഇതാണ്

കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതിയും കരുതലില്ലായ്മയുമാണോ നാട്ടിൽ ദുരിതം വിതച്ചത് ? വൈദ്യുതി വകുപ്പ് ഡാമുകൾ നേരത്തെ തുറന്നു വിട്ടിരുന്നെങ്കിൽ പ്രളയക്കെടുതികൾ കുറയുമായിരുന്നോ ? യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് ? സർക്കാറിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയോ?

ഇടുക്കിയിൽ ഇപ്പോൾ ജലനിരപ്പ് 2400 അടിക്ക് താഴെ എത്തി. മഴ കുറഞ്ഞു, ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. വൈദ്യുതി വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഇനി നമുക്കൊന്ന് പരിശോധിക്കാം…

1976 ലാണ് ഇടുക്കി ഡാം കമ്മീഷൻ ചെയ്തത്. ഇക്കഴിഞ്ഞ 42 വര്‍ഷത്തിനിടക്ക് രണ്ടു പ്രാവശ്യം മാത്രമാണ് ഡാം കുറച്ചെങ്കിലും സ്പിൽ ചെയ്യേണ്ടി വന്നിട്ടുള്ളത്.

1981 ലും 1992 ലുമായിരുന്നു അത്. അത് സംഭവിച്ചത് ഇതുപോലത്തെ മഴക്കാലത്തുമായിരുന്നില്ല. 2003 ൽ വെള്ളം കയറി വന്നെങ്കിലും തുറന്നു വിടേണ്ടി വന്നില്ല.

അതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്ന മഴ പെയ്യുന്നത്. കെ.എസ്.ഇ.ബി ഇതിനെ നേരിടാൻ പൂർണ സജ്ജമായിരുന്നു.

അണക്കെട്ടുകൾ എന്ന് വച്ചാൽ തന്നെ ജലസംഭരണികളാണ്. വെള്ളം സംഭരിച്ചു നിർത്താനുള്ള സാങ്കേതിക സംവിധാനങ്ങളാണ് അവ.

മഴ കടുത്തപ്പോൾ ഇത്തവണ ഇടുക്കി അണക്കെട്ടിലേക്ക് 1500 -1800 ഘനമീറ്റർ ജലമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തിക്കൊണ്ടിരുന്നത്.

അതായത് 15-18 ലക്ഷം ലിറ്റർ വെള്ളം ഓരോ സെക്കന്റിലും ഒഴുകി വന്നു കൊണ്ടിരുന്നു. അണക്കെട്ടില്ലായിരുന്നെങ്കിൽ ഈ വെള്ളമൊക്കെ നേരെ ഒഴുകി പെരിയാറിൽ ചെന്ന് ചേർന്നേനെ.

എന്നാൽ അണക്കെട്ടുള്ളത് കൊണ്ട് അതിൽ സംഭരിക്കാൻ കഴിഞ്ഞു. നിയന്ത്രിതമായി പുറത്തു വിടാനും കഴിഞ്ഞു.

കൊച്ചി വെള്ളക്കെട്ടിൽ കെട്ടിപ്പൊക്കിയ ഒരു നഗരമാണ്. ആലുവയും നെടുമ്പാശ്ശേരി എയർപോർട്ടും കോടതിയുമൊക്കെ വെള്ളക്കെട്ട് നികത്തി പടുത്തുയർത്തിയതാണ്.

എന്നിട്ടും അണക്കെട്ടുകളിൽ ശേഖരിക്കുന്ന വെള്ളമാണ് ഇത്തവണത്തെ മഴയിൽ ഒരു പരിധി വരെ എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളെ വെള്ളത്തിൽ മുക്കി കളയാതിരുന്നത്.

ഇടുക്കി, ഇടമലയാർ, ലോവർ പെരിയാർ തുടങ്ങിയ ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളും വെള്ളപൊക്കം നിയന്ത്രിക്കുന്നതിലും പങ്കു വഹിക്കുന്നുണ്ട്.

2401 അടി വരെ വെള്ളം മുൻപ് പൊങ്ങിയിട്ടുണ്ട്. 2403 അടി ആണ് അണക്കെട്ടിന്റെ ഫുൾ റിസർവോയർ ലെവൽ. അതിനും മുകളിൽ അഞ്ച് അടി കൂടി വെള്ളം ശേഖരിക്കാൻ കഴിയും.

2408 അടിയാണ്‌ മാക്സിമം വാട്ടർ ലെവൽ. എന്നാൽ, വെള്ളം ഇതിൽ നിന്നും പത്ത് അടി താഴെ എത്തുമ്പോൾ മുതൽ വെള്ളം കുറച്ചു കുറച്ചായി സ്പിൽ ചെയ്യാൻ വേണമെങ്കിൽ കഴിയും.

എന്നാൽ അണക്കെട്ടിൽ വെള്ളം സംഭരിക്കുന്നത് വൈദ്യുതോത്പാദനത്തിനു ആയതു കൊണ്ട് അങ്ങനെ തുറന്നു വിട്ട് വെള്ളം കളയാറില്ല.

2408 ആയി കഴിഞ്ഞാൽ ഒറ്റയടിക്ക് സ്പിൽ ചെയ്തു വെള്ളം കളയേണ്ടി വരുന്നതിനാൽ 2397 ആവുമ്പോഴേ ട്രയൽ റൺ ചെയ്യാൻ കെ എസ് ഇ ബി തീരുമാനിച്ചിരുന്നു. ഇത്തവണത്തെ കനത്ത മഴ പെയ്തപ്പോഴല്ല അങ്ങനെ ഒരു ആലോചനയുണ്ടായത്.

മഴ പെയ്തുകൊണ്ടേയിരുന്നു. വെള്ളം കൂടി കൂടി വന്നു. 2395 അടി എത്തി. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ട്രയൽ റൺ ആവശ്യം വന്നാൽ ചെയ്യാൻ തീരുമാനിച്ചു.

എന്നാൽ മഴ കുറഞ്ഞു. വെള്ളത്തിന്റെ അളവ് കൂടുന്നത് വളരെ കുറഞ്ഞ തോതിലായി. അതായത് മണിക്കൂറിൽ 0 .01 അനുപാതത്തിൽ.

അതായത് ഒരടി വെള്ളം പൊങ്ങണമെങ്കിൽ 100 മണിക്കൂർ വേണം. 4 ദിവസം എടുക്കും ഒരടി വെള്ളം പൊങ്ങാൻ എന്ന അവസ്ഥ വന്നപ്പോള്‍ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരുന്നു.

വൈദ്യുതോത്പാദനം നടക്കുന്നതിനാൽ വെള്ളം തുറന്നു വിടേണ്ടി വന്നില്ല. വെള്ളത്തിന്റെ തോത് കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു.

എന്നാൽ അതു കഴിഞ്ഞുണ്ടായ മഴയിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നു. 2397 എത്തി. 2398 ൽ ട്രയൽ റൺ ചെയ്യാൻ തീരുമാനിച്ചു.

ട്രയൽ റൺ ഉച്ചക്ക് 12. 30 മുതൽ നാലു മണിക്കൂർ വെള്ളം സ്പിൽ ചെയ്തു ട്രയൽ റൺ നടത്തി. വെള്ളം അപ്പോൾ ഒലിച്ചു പോയ റൂട്ട് കെ എസ് ഇ ബി നേരത്തെ കണ്ട റൂട്ട് തന്നെയായിരുന്നു.

അതിനാൽ ട്രയൽ റണ്ണിൽ വെള്ളം സ്പിൽ ചെയ്യുന്നതിൽ പ്രശ്നമൊന്നുമില്ലെന്നു കണ്ടെത്തി. അതിനാൽ സ്പില്ലിങ് തുടരാൻ തീരുമാനിച്ചു.

പിറ്റേ ദിവസം മഴ കൂടി. സ്‌പില്ലിങ്ങിന്റെ അളവും അതിനനുസരിച്ചു കൂട്ടി. വെള്ളത്തിന്റെ അളവ് 2400 ൽ നിലനിർത്തി.

കറുത്ത വാവ് ആയതിനാൽ കടലിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടായിരുന്നു. ഒഴുകിയെത്തുന്ന വെള്ളം ആലുവയിലെത്തിയാൽ കടലിലേക്ക് ഒഴുകണം.

അതിനാൽ കെ എസ് ഇ ബി വേലിയിറങ്ങുന്ന സമയം നോക്കിയാണ് വെള്ളം സ്പിൽ ചെയ്തിരുന്നത്, കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ.

അതല്ലെങ്കിൽ ആലുവയിൽ വലിയ വെള്ളപൊക്കം ഉണ്ടാവുമായിരുന്നു. എന്നാൽ നദി കയ്യേറി പണിത പലതും വെള്ളം ഒഴുകി പോകുമ്പോൾ ആ വഴിയിൽ ഉണ്ടായിരുന്നു. അതൊക്കെ വെള്ളത്തിനടിയിലായി.

പുഴയൊഴുകുന്നതിന് ഒരു വഴിയുണ്ട്‌…ചെറുതോണിയിലൊക്കെ റിവർ ബെഡിലാണ് ബസ് സ്റ്റാന്റ് അടക്കമുള്ള പലതും നിൽക്കുന്നത്.

ഇങ്ങനെ പലയിടത്തും റിവർ ബെഡ് കയ്യേറി പണിത പലതുമുണ്ട്. അതൊക്കെ വെള്ളത്തിനടിയിലായി. റിവർ ബെഡിലുണ്ടായിരുന്ന കൃഷി ഒളിച്ചു പോയി.

എന്നാൽ, സർക്കാർ എല്ലാവര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു എല്ലാവരെയും മാറ്റി താമസിപ്പിച്ചിരുന്നു.

ഇതിൽ എവിടെയാണ് കെ.എസ്.ഇ.ബിയുടെ അമിത ലാഭക്കൊതി? ഇതിൽ കെ.എസ്.ഇ.ബിയുടെ അശ്രദ്ധ കൊണ്ടുണ്ടായ കെടുതി/ ദുരന്തം എന്താണ് ? മഴ കൊണ്ടാണോ നാശനഷ്ടങ്ങളും പ്രളയവുമുണ്ടായത് അതോ അണക്കെട്ട് തുറന്നു വിട്ടത് കൊണ്ടാണോ? പശ്ചിമഘട്ടത്തിൽ മുഴുവൻ മഴക്കെടുതികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിൽ കെ.എസ്.ഇ.ബിയുടെയും സർക്കാരിന്റെയും പങ്ക് എന്താണ്?

താഴ്ന്ന പ്രദേശത്തായിട്ട് പോലും നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വന്നിട്ടില്ല. ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നും ഒരേ സമയം വെള്ളം സർക്കാർ ഒഴുക്കി വിട്ടിട്ടില്ല.

പരസ്പരം ചർച്ച ചെയ്തു അപകടമില്ലാത്ത വിധത്തിലാണ് വെള്ളം രണ്ടു അണക്കെട്ടുകളിൽ നിന്നും തുറന്നു വിട്ടത്. ഇടമലയാർ തുറന്നു വിട്ട് എന്ത് സംഭവിക്കുന്നുവെന്നു രണ്ടു ദിവസം നോക്കിയതിനു ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്.

കെ എസ് ഇ ബിയും മന്ത്രി എം.എം മണിയും സർക്കാരും ഇതിൽ കൂടുതൽ എന്ത് മുൻകരുതലാണ് എടുക്കേണ്ടിയിരുന്നത്? എന്ത് ദുരിതമാണ് വൈദ്യുത വകുപ്പ് കേരളത്തിൽ ഉണ്ടാക്കി


NASA 2018-08-23 12:55:07
Official Website of NASA- find the truth for yourself
https://www.nasa.gov/
NASA.gov brings you the latest news, images and videos from America's space agency, pioneering the future in space exploration, scientific discovery and ...
NASA Live · ‎NASA Images · ‎Missions · ‎NASA Education
Don't believe fake news any time, go to the source.
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക