Image

പ്രവാസി കോണ്‍ ക്ലേവില്‍ കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍

Published on 26 August, 2018
പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍
എഡിസണ്‍, ന്യൂജേഴ്സി: പ്രവാസികളുടെ പ്രശ്നം ചര്‍ച്ച ചെയ്യുമെന്നു പ്രഖ്യാപിച്ച പ്രവാസി കോണ്‍ ക്ലേവ്  ക്കാര്യം മറന്ന് കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങളെപ്പറ്റിയുള്ള ചര്‍ച്ചാവേദിയായി.

ദുരന്തത്തിലൂടെ പ്രകൃതി നമ്മെ ഒന്നിപ്പിച്ചതായി സമ്മേളനം കോര്‍ഡിനേറ്റ് ചെയ്ത പ്രഥമ ഗ്ലോബല്‍ സെക്രട്ടറി അലക്സ് വിളനിലം ചൂണ്ടിക്കാട്ടി.

കെന്നഡി പറഞ്ഞത് ഇപ്പോഴാണ് അന്വര്‍ത്ഥമായതെന്ന് മുഖ്യ പ്രസംഗം നടത്തിയ ഡോ. എം.വി. പിള്ള പറഞ്ഞു. നമുക്കുവേണ്ടി രാജ്യം എന്തു ചെയ്യുമെന്നല്ല, രാജ്യത്തിനുവേണ്ടി നാം എന്തു ചെയ്യുമെന്നാണു നാം ഇപ്പോള്‍ ചിന്തിക്കുന്നത്.

കേരളം മാറിപ്പോയി. പുതു തലമുറ വന്നു. അവരുടെ ആവേശം നാംകണ്ടറിഞ്ഞു. അത് അഭിമാനമര്‍ഹിക്കുന്നു. നാട്ടില്‍ നിന്നു എന്തെങ്കിലും കിട്ടണമെന്നു ആഗ്രഹിക്കുന്നവരല്ല നാം. എന്നിട്ടും നാടിനു വേണ്ടിയാണ് നാം ചിന്തിക്കുന്നത്. എല്ലാവരും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എങ്കിലുംകോര്‍ഡിനേഷന്റെ കുറവ് കാണുന്നുമുണ്ട്.

കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അതു നടത്തിയെടുക്കാനുള്ള പ്രാപ്തി ുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സ്ഥാപിക്കുന്ന വൈറോളജി സെന്ററിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനാണ്.

മൂന്നു നിര്‍ദേശങ്ങളാണ് ഡോ. എം.വി പിള്ള മുന്നോട്ടുവെച്ചത്. ഭൂകമ്പവും മറ്റും നിരന്തരം നേരിടുന്ന ജപ്പാനിലെ വിദഗ്ധരുമായി സഹകരിച്ച് ഡിസാസ്റ്റര്‍ ടീം രൂപപ്പെടുത്തുക.അമേരിക്കന്‍ മാത്രുകയില്‍ഒരു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ രൂപീകരിക്കുക, യുവതലമുറയ്ക്ക് ലീഡര്‍ഷിപ്പ് പരിശീലനം നല്‍കുക എന്നിവ.

ജനങ്ങളെ രക്ഷിക്കാന്‍ മുന്നോട്ടുവന്ന ധീവരരില്‍ ഇനി 'വ' ആവശ്യമില്ലെന്നും ധീരര്‍ എന്നായി അത് മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എന്‍ പ്രതിനിധി ഡോ ഏബ്രഹാം ജോസഫ്, ഗോപിയോ സ്ഥാപകന്‍ ഡോ. തോമസ് ഏബ്രഹാം, ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ഫോമ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ജസ്റ്റീസ് ഫോര്‍ ഓള്‍ ചെയര്‍ തോമസ് കൂവള്ളൂര്‍, ഇന്ത്യാ പ്രസ്‌ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, കൃഷി ശാസ്ത്രജ്ഞന്‍ ഡോ. മാണി സ്‌കറിയ, വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലൊബല്‍ ചെയര്‍ സോമന്‍ ബേബി, ഡോ. റെജി, ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന ജോയിന്റ് സെക്രട്ടറി ഡോ. സുജ ജോസ്, ഫൊക്കാന വനിതാ ഫോറം ചെയര്‍ ലൈസി അലക്സ്, ഫോമ മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, മേരി ഫിലിപ്പ് തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഹരി നമ്പൂതിരി, അനിയന്‍ ജോര്‍ജ് എന്നിവരായിരുന്നു കോര്‍ഡിനേറ്റര്‍മാര്‍.

ഇന്ത്യാക്കാരായ വിദഗ്ദര്‍ ലോകമെമ്പാടുമുണ്ടെന്നും അവരുടെ സേവനമാണു നാം തേടേണ്ടതെന്നും ഡോ. തോമസ് ഏബ്രഹാം പറഞ്ഞു. ഡിസീസ് കണ്ട്രോള്‍ സെന്ററും മറ്റും കേന്ദ്ര അനുമതി ആവശ്യമുള്ളതാണ്. കേരള സഭ മികച്ച തുടക്കമാണെന്നും ഡോ. തോമസ് ഏബ്രഹാം ചൂണ്ടിക്കാട്ടി.
ഫൊക്കാന നല്‍കുന്ന ശക്തിയേറിയ ക്ലീനിംഗ് സാമഗ്രികള്‍ ഉടന്‍ ലഭ്യമാവുമെന്നു മാധവന്‍ നായര്‍ പറഞ്ഞു.

ഷോര്‍ട്ട് ടേം സഹായത്തേപറ്റിയാണു നാം ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നു ജോസ് ഏബ്രഹാം ചൂണ്ടിക്കാട്ടി. അതു പോലെ ദീര്‍ഘകാല പദ്ധതിയും തയ്യാറാക്കണം.

പ്രളയം നമ്മെ ഒന്നിപ്പിച്ചതായി മധു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. അമ്മ മലയാളത്തിനു നല്‍കുന്നതിനു നാം കണക്കു പറയരുത്. അമ്മക്കു നല്‍കുന്നതിനു ആരും കണക്കു പറയില്ലല്ലൊ.

പലവിധ രോഗങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നു ഡോ. റെജി പറഞ്ഞു. 18 വര്‍ഷം താന്‍ കേരളത്തില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നു.പാമ്പുകടിയേറ്റ 3000 പേരെയെങ്കിലും ചികില്‍സിച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ആരും മരിച്ചിട്ടില്ല.
പാമ്പു കടിയേറ്റാല്‍ പലരും വിഷഹാരിയുടെ അടുത്തൊക്കെ പോകുന്നത് പണമില്ലാത്തതു കൊണ്ടാണു. വിഷം ഏറ്റാല്‍ ചികില്‍സക്ക് 25000 രൂപയെങ്കിലും വേണ്ടി വരും. പാമ്പു കടിയേറ്റ 20 ശതമാനത്തെ മാത്രമെ വിഷമുള്ള പാമ്പ് കടിച്ചിട്ടുണ്ടാവുകയുള്ളു. ഇപ്പോള്‍ പാമ്പുകടിയുടെ വാര്‍ത്ത വരുന്നു. എല്ലാ സഥലത്തും ആന്റി വെനം ലഭ്യമാക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ശ്രമിക്കണം-അദ്ധേഹം നിര്‍ദേശിച്ചു

ദുരിതാശ്വാസത്തിനു താന്‍ നല്കിയ തുകക്കൊപ്പം മാച്ചിംഗ് ഫണ്ടും ലഭിച്ചത് ഡോ. മണി സ്‌കറിയ ചൂണ്ടിക്കാട്ടി. ക്രുഷിക്കുപയോഗിച്ച പെസ്റ്റിസൈഡും മറ്റും പ്രളയത്തില്‍ ഒലിച്ചു പോയിട്ടില്ല. അതു ഭൂമിക്കടിയേല്‍ക്കു താഴുകയാണുണ്ടായത്

ക്രുഷി മോശമാണെന്ന ധാരണ കേരളത്തിലുണ്ട്. അങ്ങനെയുള്ളവരെ രണ്ടു ദിവസം പട്ടിണിക്കിട്ടാല്‍ മതി അഭിപ്രായം താനെ മാറും.

ബോധവല്ക്കരണത്തിന്റെ ആവശ്യം ലൈസി അലക്‌സ് ചൂണ്ടിക്കാട്ടി. പ്രളയ ജലം പൊന്തുമ്പോഴുംവീട് വിടാന്‍ പലരും തയ്യാറായില്ല. കോഴിയേയും പശുവിനെയുമൊക്കെ വിട്ട് എങ്ങനെ വരുമെന്നാണു പലരും ചോദിച്ചത്. ഈ നിലപാടും പ്രശ്‌നം വഷളാക്കി.

പ്രവാസികളെ സംശയത്തോടെ നോക്കുന്ന സ്ഥ്തി ഉണ്ടെന്നു ഡോ. സുജ ജോസ് ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ക്ക് ഏറ്റെറ്റുത്ത് നടപ്പില്‍ വരുത്തുവാന്‍ പറ്റിയ പ്രോജക്ടുകള്‍ കണ്ടെത്തണമെന്ന് അനിയന്‍ ജോര്‍ജ് നിര്‍ദേശിച്ചു.

നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്കു നല്കുമെന്നു അലക്‌സ് വിളനിലം പറഞ്ഞു 
പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍ പ്രവാസി കോണ്‍ ക്ലേവില്‍  കേരളത്തിന്റെ കണ്ണീരൊപ്പാനുള്ള നിര്‍ദേശങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക