Image

നീ പോടാ മല്ലൂസേ, ദിനേശാ (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)

Published on 26 August, 2018
നീ പോടാ മല്ലൂസേ, ദിനേശാ (നര്‍മ്മ ഭാവന: സാം നിലമ്പള്ളില്‍)
നീയൊക്കെ എന്നതാടാ ഞങ്ങെളെപ്പറ്റി വിചാരിച്ചത് ? നീ മീശചുരുട്ടിയാല്‍ ഞങ്ങള്‍ വിറക്കുമെന്നോ? എടാ ഞങ്ങളേ, ഹിറ്റ്ലറിന്റെ വംശത്തില്‍ പിറന്ന ആര്യന്മാരാ, ശുദ്ധ രക്തം സിരകളില്‍കൂടി ഒഴുകുന്നവര്‍. അല്ലാതെ നിന്നെപ്പോലെ അധകൃതരല്ലെടാ, ദ്രാവിഡന്മാരെ. മധ്യേഷ്യയില്‍ നിന്നു വന്ന് നിന്റെയൊക്കെ തന്തമാരെ തെക്കോട്ടോടിച്ചല്ലേ ഞങ്ങള്‍ രാജ്യം പിടിച്ചെടുത്തത്. വേണ്ടെന്നു വിചാരിച്ചിട്ടാ, അല്ലെങ്കില്‍ നിന്നെയൊക്കെ ലങ്കയിലേക്ക് ചാടിച്ചേനെ. അതുകൊണ്ട് ഞങ്ങള്‍ തരുന്ന നക്കാപ്പിച്ച വാങ്ങി തിന്നു കൊണ്ട് മര്യദക്കു കഴിഞ്ഞാല്‍ നിനക്ക് നല്ലത്.

പ്രളയദുരന്തത്താല്‍ കഷ്ടപ്പൈടുന്ന നിങ്ങളെ കാണുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കയാണ്. നിനക്ക് ഇതുതന്നെവരണം. ഞങ്ങളുടെ ദേവതുല്ല്യനായ ചക്രപാണി മഹാരാജ് സ്വാമി പറഞ്ഞതു കേട്ടില്ലേ. നിങ്ങള്‍ക്കുണ്ടായ പ്രളയ ദുരന്തത്തിന്റെ കാരണം അദ്ദേഹം തന്റെ ദിവ്യശക്തിയാല്‍ കണ്ടുപിടിച്ചിരിക്കുന്നു. ഗോമാതാവ് നിന്നെയൊക്കെ ശിക്ഷിച്ചതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന്. പശുവിനെ കൊന്ന് അതിന്റെ മാംസം കഴിക്കുന്നതു കൊണ്ടാണ് പ്രളയ ജലമൊഴുക്കി നിന്റെയൊക്കെ ജീവിതം തന്നെ ഇല്ലാതാക്കിയത്. എന്നിട്ടും പഠിക്കുന്നോ? ഞങ്ങളുടെ പ്രധാനമന്ത്രി മനസ്സലിഞ്ഞുതന്ന അഞ്ഞുറു കോടി രൂപാ നന്ദിയോടെ സ്വീകരിച്ച് കഞ്ഞികുടിച്ചു കഴിയേണ്ടതിനു പകരം അദ്ദേഹത്തെ ചീത്തവിളിക്കികയാണ്. ഏതോ അറബിരാജ്യം തന്ന എഴുനൂറുരൂപയാണ് നിനക്കൊക്കെ പ്രധാനം. അവരുടെ എഴുനൂറുരൂപയേക്കാള്‍ കൂടുലാണ് അഞ്ഞൂറു കോടിയെന്ന് മനസിലാക്കാന്‍ പറ്റാത്ത നിനക്കൊക്കൊക്കെ വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യം.

നീയൊക്കെ വടക്കേയിന്‍ഡ്യയില്‍ വന്ന് ഞങ്ങളുടെ ജീവിതം കണ്ടിട്ടുണ്ടോ? പശുക്കളെ ഞങ്ങള്‍ ദൈവമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് കറവ കഴിഞ്ഞാല്‍ അവയെ തെരുവകളിലേക്ക് മേയാന്‍ സ്വതന്ത്രരാക്കി വിടുന്നത്. അവര് പ്ളാസ്റ്റിക്ക് തിന്ന് ജീവിക്കട്ടെ എന്നു കരുതിയാണ്. അല്ലാതെ നിന്നെയൊക്കെപ്പോലെ അവയെ കൊന്നു തിന്നുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളെ ചാണകം തീനികളെന്നും ഗോമൂത്രം കുടിക്കുന്വരെന്നും നിങ്ങള്‍ പരിഹസിക്കുന്നു. എടാ നിക്കറിയുമോ, ഗോമൂത്രം ദിവ്യമാണെടാ. അതിനെ കൊക്കക്കോളയേക്കാള്‍ രുചികരമായിട്ടാണ് ഞങ്ങള്‍ കുടിക്കുന്നത്.

പിന്നെ പട്ടികളുടെ കാര്യം. റോഡേപോകുന്ന പട്ടികളെ ഞങ്ങള്‍ കല്ലെറിയാറില്ല. അവ ഞങ്ങളെ കടിക്കാത്തിനുകാരണം ഞങ്ങള്‍ പരിപ്പും ഉരുളന്‍കിഴങ്ങുംമാത്രം കഴിക്കുന്നതുകൊണ്ടാണ്. ഒരുപക്ഷേ, നിങ്ങള്‍ ഞങ്ങളെ കിഴങ്ങന്മാരെന്ന് വിളിച്ചേക്കും. എന്നാല്‍ ഞങ്ങളത് കാര്യമാക്കുന്നില്ല. നിങ്ങളുടെ കുട്ടികളെ പട്ടികടിക്കുന്നതിനെപ്പറ്റി പരാതി പറഞ്ഞതു കേട്ടു. അതിനു തക്ക മറുപടി ഞങ്ങളുടെ മനേകാ ഗന്ധിതന്നെ തന്നിട്ടുണ്ടല്ലോ. നിങ്ങളുടെ കുട്ടികളെ മാട്ടിറച്ചി വാങ്ങാന്‍ വിട്ടതു കൊണ്ടല്ലേ അവരെ പട്ടികടിച്ചത്. ഞങ്ങള്‍ ചെയ്യുന്നതു പോലെ കുട്ടികളെ സ്‌കൂളില്‍ വിടാതെ വീട്ടിലിരുത്തിയിരുന്നെങ്കില്‍ അവരെ പട്ടി കടിക്കത്തില്ലായിരുന്നു. ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ബുദ്ധിവേണമെടാ, മല്ലൂസേ.

തെറിവിളിക്കാന്‍ നിങ്ങളെ കഴിഞ്ഞ് മറ്റാരുമില്ലെന്നറിയാം. ഞങ്ങളുടെ ദിവ്യനായ ചക്രപാണി സ്വാമിയേയും പൊന്നോമനയായ ഗോസാമിയേയും നിങ്ങള്‍ വിളിച്ച തെറിക്ക് കയ്യും കണക്കുമില്ല. ഞങ്ങളുടെ ഭാഷയിലും തെറിപദങ്ങള്‍ ഉണ്ടെങ്കിലും നിങ്ങള്‍ക്കുള്ളതു പോലെ അമിട്ടുകളില്ല. ദേഷ്യംവന്നാല്‍ ഞങ്ങള്‍ വിളിക്കുന്നത് ഉല്ലു കാ പട്ട എന്നാണ്. ഭാഷയിലെ എല്ലാ അക്ഷരങ്ങളുമുപയോഗിച്ച് തെറിവിളിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രളയത്തിനുശേഷം നിങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വിളിച്ച തെറികേട്ട് ഞങ്ങളുടെ ചെവി പൊട്ടിപ്പോയെന്ന് പറഞ്ഞാല്‍ മതി. ഞങ്ങളുടെ പ്രധാനമന്ത്രി ഇപ്പോള്‍ തുള്ളല്‍ പനിപടിച്ച് കിടപ്പാണ്. അത്ര ക്കുഭയങ്കരമായിരുന്നു നിങ്ങളുടെ തെറിവിളി.

നീയൊക്കെ വിദ്യാഭ്യാസം ഉള്ളവനാണെന്ന് അഭിമാനിക്കുന്നുണ്ടല്ലോ. എന്തിനാടാ വലിയ വിദ്യഭ്യാസം. നീയൊക്കെ കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയെഴുതി പാസ്സാകുമ്പോള്‍ ഞങ്ങള്‍ ഇതൊന്നുമില്ലാതെ പുസ്തകം പരീക്ഷാ ഹാളില്‍ കൊണ്ടു പോയി നോക്കിയെഴുതി ഫസ്റ്റ്ക്ളാസ്സില്‍ പസ്സാകും. അതാടാ മിടുക്ക്. നീയൊക്കെ വല്ലനാട്ടിലുംപോയി കാശുണ്ടാക്കി വലിയ വീടും വെച്ച് വിലകൂടിയ കാറും വാങ്ങി ആഢംബരത്തില്‍ ജീവിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് അസൂയ ഉണ്ടാകുമെന്ന് വിചാരിച്ചോ. എടാ നിങ്ങള്‍ അന്യരാജ്യത്തുനിന്ന് അയക്കുന്ന വിദേശനാണ്യം ഉപയോഗിച്ച് ഞങ്ങളും ആഡംബരത്തിലാ ജീവിക്കുന്നത്. അതാടാ ഞങ്ങളുടെ മിടുക്ക് നീയൊക്കെ പണിയെടുക്കും ഞങ്ങള്‍ അതിന്റെ ഫലം അനുഭവിക്കും.

ഇന്‍ഡ്യാ മഹാരാജ്യത്തെ കെട്ടിപ്പടുത്തവരാണ് ഞങ്ങള്‍. ഞങ്ങള്‍ നടപ്പാക്കിയ പല നല്ലകാര്യങ്ങള്‍ നിങ്ങള്‍ ചവിട്ടിതെറിപ്പിച്ചു. ഉദാഹരണത്തിന് ചാതുര്‍വര്‍ണ്യം എന്ന ബ്രാഹ്മണ കല്‍പന നിങ്ങള്‍ ഇല്ലായ്മ ചെയ്തു. എന്നിട്ട് അധകൃതന്മാരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു. അതിന്റേയുംകൂടി ദൈവശാപമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഇപ്പോള്‍ പ്രളയമുണ്ടായപ്പോള്‍ ഹിന്ദുവും മുസ്ളീമും ക്രിസ്ത്യാനിയും ജാതിമതഭേദമില്ലാതെ പരസ്പരം സഹായിക്കുകയും ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നിച്ചു താമസിക്കയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു.

ദളിതര്‍ പാചകം ചെയ്ത ഭക്ഷണമാണ് നിങ്ങള്‍ കഴിച്ചത്. ഞങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ. വെള്ളത്തില്‍ മുങ്ങിച്ചാവാന്‍ പോകുന്നവനെ കണ്ടാല്‍ അവന്റെ ജാതിചോദിച്ചിട്ടേ ഞങ്ങള്‍ സഹായിക്കാറുള്ളു., സ്വജാതിയില്‍ പെട്ടവനാണെങ്കില്‍ മാത്രം. അവന്‍ അധകൃതനാണെങ്കില്‍ അല്ലെങ്കില്‍ അന്യജാതിയില്‍ പെട്ടവനാണെങ്കില്‍ അവന്റെ വിധിയാണെന്നോര്‍ത്ത് ചാകാന്‍ വിടാറേയുള്ളു. അവനെരക്ഷിച്ച് ദൈവകോപം വരുത്തിവെയ്ക്കാന്‍ ഞങ്ങള്‍ക്കാകില്ല. ഇതൊക്കയാടാ ആര്യന്മാരായ ഞങ്ങളുടെ സവിശേഷത.

ഞങ്ങടെ ഹീറോയായ ഹിറ്റലര്‍ അശുദ്ധ രക്തവുമായി നടന്ന ജൂതന്മാരെ വകവരുത്തിയതു പോലെ ദ്രാവിഡന്മാരായ നിങ്ങളെ ഗ്യാസ് ചേമ്പറിലിട്ട് കൊന്നുകളയാന്‍ ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. ഞങ്ങളുടെ പ്രധാനമന്ത്രി കല്‍പിക്കാത്തതു കൊണ്ട് നിന്നെയൊക്കെ വെറുതെവിടുന്നു. കേട്ടോടാ മല്ലൂസേ, ദിനേശാ. 

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.
Join WhatsApp News
keraleeyan 2018-08-27 18:01:45
ഇത്രയും മനോഹരമായ ഹാസ്യം അടുത്തയിടക്ക് വായിച്ചിട്ടില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക