Image

ബ്രിസ്‌ബേനില്‍ ആന്തരിക സൗഖ്യ ധ്യാനം

Published on 29 August, 2018
ബ്രിസ്‌ബേനില്‍ ആന്തരിക സൗഖ്യ ധ്യാനം

ബ്രിസ്‌ബേന്‍: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്‌ബേനില്‍ ആന്തരിക സൗഖ്യ ധ്യാനം നടത്തും. സെപ്റ്റംബര്‍ 22 നു മിച്ചല്‍ട്ടന്‍ ഗ്രോവ് ലിയിലും 23 ന് ബീന്‍ലിയിലും ആണ് ധ്യാനം. 

67 ഡോവ്‌സണ്‍ പരേഡിലുള്ള സെന്റ് വില്ല്യം പള്ളിയില്‍ 22 ന് രാവിലെ 10 ന് ഇന്നര്‍ ഹീലിംഗ് റിട്രീറ്റ് ആരംഭിക്കും. 23 ന് രാവിലെ 10.30ന് 24 ടോബ്‌റുക് സ്ട്രീറ്റിലുള്ള സെന്റ് പാട്രിക്‌സ് പള്ളിയിലാണു ബീന്‍ലിയിലെ ധ്യാനം. 

ഡിആര്‍സി ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ വല്ലൂരാനാണ് ധ്യാനം നയിക്കുന്നത്. വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ദിവ്യബലി ആരാധന എന്നിവയോടെ ധ്യാനം വൈകിട്ട് 5 ന് സമാപിക്കും. 

ഡിവൈനിലെ ഗായക ദമ്പതികളായ തെരേസ, ഗ്ലെന്‍ ലാറീവ് എന്നിവര്‍ ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും. രണ്ടു ദിവസങ്ങളിലും ഉച്ചസമയത്ത് ലഘുഭക്ഷണം ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു

വിവരങ്ങള്‍ക്ക് : തോമസ് :041 394 6253, ക്ലോഡ് : 045 005 1109, ഗബ്ലിയേല : 043 283 3439 എന്നിവരുമായി ബന്ധപ്പെടണമെന്ന് വികാരിമാരായ ഫാ. നൈജല്‍, ഫാ. ജോസഫ് കാനാട്ട് എന്നിവരറിയിച്ചു.

റിപ്പോര്‍ട്ട് : തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക