Image

അക്ഷയ് കുമാര്‍ നായകനായ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം സൗദി അറേബ്യയില്‍ റിലീസിനൊരുങ്ങുന്നു

Published on 31 August, 2018
അക്ഷയ് കുമാര്‍ നായകനായ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം സൗദി അറേബ്യയില്‍ റിലീസിനൊരുങ്ങുന്നു

ക്ഷയ് കുമാര്‍ നായകനായ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം സൗദി അറേബ്യയില്‍ റിലീസിനൊരുങ്ങുന്നു. രജനീകാന്തിന്റെ കാലയ്ക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. അക്ഷയ്കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം സൗദി അറേബ്യയില്‍ റിലീസ് ചെയ്യുന്ന വാര്‍ത്ത പങ്കുവെച്ചത്.

തപന്‍ദാസ് എന്ന ഹോക്കി കളിക്കാരന്റെ യാത്രയാണ് ഗോള്‍ഡ് എന്ന ചിത്രം. 1948 ആഗസ്റ്റ് 12 ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്ബിക് ഗോള്‍ഡ് മെഡല്‍ നേടിയതുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഗോള്‍ഡ് ഒരു ഹിസ്‌റ്റോറിക്കല്‍ സ്‌പോര്‍ട്‌സ് ചിത്രമാണ്. റീമാ കാഗ്ട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, കുണാല്‍ കപൂര്‍, മൗനി റോയി വിനീത് കുമാര്‍ സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. എക്‌സല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ റിതേഷ് ,ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക