Image

മഹാഭാരതത്തില്‍ അര്‍ജുനനാകാന്‍ പ്രഭാസ്

Published on 01 September, 2018
 മഹാഭാരതത്തില്‍ അര്‍ജുനനാകാന്‍ പ്രഭാസ്

കയ്യില്‍ മഹാഭാരതവും ആയി എയര്‍പോര്‍ട്ടില്‍ ആമിര്‍ ഖാന്‍ എത്തിയ നാള്‍ മുതല്‍ ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ആമിര്‍ ഖാന്റെ മഹാഭാരതം സിനിമ. ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച്‌ ചിത്രത്തില്‍ അര്‍ജുനന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ ആമിര്‍ തെലുങ്കു സൂപ്പര്‍സ്റ്റാര്‍ പ്രഭാസിനെ സമീപിച്ചിരിക്കുകയാണ്.

ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകം എങ്ങും ആരാധകരെ നേടിയ താരം ആണ് പ്രഭാസ്. ചരിത്രവേഷങ്ങള്‍ തന്റെ കയ്യില്‍ ഭദ്രം ആണെന്ന് ബാഹുബലി സിനിമകള്‍ കൊണ്ട് തെളിയിച്ചയാളാണ് പ്രഭാസ്. അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മുകേഷ് അംബാനിയുമായി ചേര്‍ന്ന് ആമിര്‍ നിര്‍മിക്കുന്ന മഹാഭാരത്തിന്റെ ബജറ്റ് ആയിരം കോടിയാണ്.

മറ്റുള്ള വിവരങ്ങള്‍ അനുസരിച്ച്‌ ഇപ്പോള്‍ ഒരു ചൈനീസ് കമ്ബനിയും നിര്‍മാണ പങ്കാളികളായി എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ ചൈനയില്‍ വമ്ബന്‍ ഹിറ്റ് ആയിരുന്നു. കൃഷ്ണന്റെ വേഷത്തിലാണ് ആമിര്‍ എത്തുക എന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക