Image

നസ്രിയയെ താന്‍ അപമാനിച്ചിട്ടില്ല, പറഞ്ഞത് മറ്റൊരാളുമായി തന്നെ താരതമ്യപ്പെടുത്തരുത് എന്ന് മാത്രം"പ്രിയ വാര്യര്‍

Published on 02 September, 2018
നസ്രിയയെ താന്‍ അപമാനിച്ചിട്ടില്ല, പറഞ്ഞത് മറ്റൊരാളുമായി തന്നെ താരതമ്യപ്പെടുത്തരുത് എന്ന് മാത്രം"പ്രിയ വാര്യര്‍

മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗത്തോടെ ലോക പ്രശസ്തയായ നടിയാണ് പ്രിയ വാര്യര്‍. പക്ഷെ പ്രശസ്തിക്കൊപ്പം പ്രിയ ട്രോളുകളുടെയും ഇരയായി മാറുകയാണ്. ആദ്യം ഹിറ്റ് ആകിയവര്‍ തന്നെ ഇപ്പോള്‍ തറയിലിട്ട് ചവിട്ടുന്നു എന്ന് പ്രിയ പറഞ്ഞിരുന്നു.

വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ നസ്രിയയുടെ തിരിച്ചു വരവ് വച്ച്‌ വരെ ട്രോളുന്നു എന്ന് പ്രിയ പറഞ്ഞിരുന്നു. പക്ഷെ അത് തെറ്റായി രീതിയില്‍ വ്യഖാനിക്കപെട്ടു. ഇപ്പോള്‍ അതിനു വിശദീകരണം നല്‍കുകയാണ് പ്രിയ.

'നസ്രിയക്കെതിരായിട്ട് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. വേറെ നടിമാരും ആയി താരതമ്യം ചെയ്യുമ്ബോ വിഷമം വരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ട്രോളുകള്‍ക്കെതിരെ ആണ് പറഞ്ഞിട്ടുള്ളത്. ദയവായി വനിതാ വായിക്കുക . പല മാധ്യമങ്ങളും തെറ്റായി ഇതിനെ കാണിക്കുന്നു.' പ്രിയ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക