Image

വിവേകാനന്ദ സ്മരണയില്‍ ലോക ഹിന്ദു സമ്മേളനത്തിന് തിരിതെളിയുന്നു

എ.എസ് ശ്രീകുമാര്‍ Published on 04 September, 2018
വിവേകാനന്ദ സ്മരണയില്‍ ലോക ഹിന്ദു സമ്മേളനത്തിന് തിരിതെളിയുന്നു
ഷിക്കാഗോ: ഇന്ത്യയുടെ ഹൃദയത്തില്‍ കൊളുത്തിയ വാക്കിന്റെ വിളക്കായ സ്വാമി വിവേകാനന്ദന്റെ വിശ്വപ്രസിദ്ധമായ ഷിക്കാഗോ പ്രസംഗത്തിന് സെപ്റ്റംബര്‍ 11ന് 125 വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ ലോക ഹിന്ദു സമ്മേളനത്തിന് ഷിക്കാഗോ ആത്ഥ്യമരുളുകയാണ്. ഷിക്കാഗേ സബര്‍ബായ ലംബാര്‍ഡിലെ വെസ്റ്റിന്‍ ഹോട്ടലില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയാണ് വിപുലമായ രീതിയില്‍ ലോകമെമ്പാടും നിന്നുള്ള ആത്മീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മഹാഭാരത സൂക്തമായ 'ഒരുമിച്ച് ചിന്തിക്കുക, ധീരമായി പ്രവര്‍ത്തിക്കുക', ഋഗ്വേദ മന്ത്രമായ 'ഒന്നിച്ച് നില്‍ക്കുക, കൂട്ടായി ശബ്ദിക്കുക' എന്നതാണ് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന്റെ ആദര്‍ശവാക്യം. 

കൊളംബസ് അമേരിക്ക കണ്ടെത്തിയതിന്റെ 400-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോക മതമഹാ സമ്മേളനത്തില്‍ 1893 സെപ്റ്റംബര്‍ 11നാണ് സ്വാമി വിവേകാനന്ദന്‍ ലോകപ്രസിദ്ധമായ പ്രസംഗം നടത്തിയത്. ''അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ...'' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം ലോകത്തിന്റെ തന്നെ ഹൃദയം കവരുകയായിരുന്നു. ലോക ഹിന്ദു സമ്മേളനം നടക്കുന്ന വെസ്റ്റിന്‍ ഹോട്ടല്‍, സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന് 32 കിലോമീറ്റര്‍ അടുത്താണെന്നുള്ളത് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

''നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് നന്ദി പറയാന്‍ പറ്റാത്ത വിധം എന്റെ ഹൃദയം ആഹ്ലാദത്തിമിര്‍പ്പിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷി പരമ്പരയുടെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ. എല്ലാ മതങ്ങളുടെയും മാതാവിന്റെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ. വിവിധ വര്‍ഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ...'' സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയില്‍ ഉച്ചരിച്ച ഈ വാക്കുകള്‍ ഇന്നും മാറ്റൊലി കൊള്ളുന്നു. ഇതില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജവുമായിട്ടാണ് ഏതാണ്ട് 2300ഓളം പ്രതിനിധികള്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് ലോക ഹിന്ദു സമ്മേളനത്തിനെത്തുന്നത്.

റ്റിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമ അനാരോഗ്യം മൂലം സമ്മേളനത്തിന് എത്തുകയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു വീഡിയോ സന്ദേശം ഇവിടെ പ്രദര്‍ശിപ്പിക്കുന്നതാണ്. ഡെന്‍വര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ വേദ് നന്ദ, ബ്രിട്ടനിലെ ഹൗസ് ഓഫ് ലോഡ്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനായ ലോഡ് ജിതേഷ് ഗാഥിയ, അയോവയിലെ മുന്‍ ലെജിസ്ലേച്ചര്‍ സ്വാതി ദാണ്‌ഡേക്കര്‍, കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും കൊളംബിയ പ്രൊഫസറുമായ അരവിന്ദ് പനങ്കാരിയ, ബോളിവുഡ് നടന്‍ അനുപം ഖേര്‍, തുടങ്ങിയവര്‍ സമ്മേളനത്തിന്റെ ആകര്‍ഷക കേന്ദ്രങ്ങളാണ്. 60 രാജ്യങ്ങളില്‍ നിന്നുള്ള 2300 പ്രതിനിധികളില്‍ 1300 പേരും നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ളവരാണ്. 

ഇന്ത്യന്‍ കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഒന്നര നൂറ്റാണ്ടു മുമ്പ് സ്വാമി വിവേകാന്ദന്‍ കണ്ട ഷിക്കാഗോ ഇന്ന് വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നു. കാനഡയിലെ വാന്‍ കൂവറില്‍ നിന്ന് തീവണ്ടി മാര്‍ഗമാണ് സ്വാമിജി ഷിക്കാഗോയില്‍ എത്തിയത്. ലോക മതമഹാസമ്മേളനത്തിന്റെ അന്വേഷണവിഭാഗത്തില്‍ അന്വേഷിച്ച അദ്ദേഹത്തിന്, ''മതസമ്മേളനത്തില്‍ ഇനി ആരെയും അനുവദിക്കില്ല'' എന്ന മറുപടിയാണ് ലഭിച്ചത്. കൈയില്‍ പണമില്ലാതെ അലഞ്ഞ സ്വാമി വിവേകാനന്ദന് ധനികയായ ഒരു വനിത ഹാര്‍വാഡ് യൂണിവേഴ്‌സിറ്റയിലെ ഗ്രീക്ക് പ്രൊഫസറായ ജെ.എസ് റൈറ്റിനെ പരിചയപ്പെടുത്തി. റൈറ്റിന്റെ ശ്രമഫലമായാണ് സ്വാമിജിയെ ഷിക്കാഗോ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത്. 

അദ്ദേഹം കൊളംബസ് ഹാളില്‍ നടത്തിയ പ്രഭാഷണം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ചേതനയെ തന്നെ കുലുക്കിയുണര്‍ത്തി. പിറ്റേന്നത്തെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വിവേകാനന്ദന്റെ പ്രഭാഷണവും ചിത്രവും പ്രസിദ്ധപ്പെടുത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളന വേദിയില്‍ ജ്വലിക്കുന്ന വാക്കുകള്‍ കോര്‍ത്തിണക്കി അദ്ദേഹം 12ഓളം പ്രഭാഷണങ്ങള്‍ നടത്തി. മറ്റ് മതപ്രഭാഷകര്‍ സ്വന്തം മതത്തിന്റെ മഹത്വം പറഞ്ഞപ്പോള്‍ ''എല്ലാ മതങ്ങളും സത്യമാണ്...'' എന്ന തത്വമാണ് സ്വാമി വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ചത്. ശിഷ്യനായ ഖേത്രി രാജാവാണ് അമേരിക്കന്‍ പര്യടനത്തിന് സ്വാമിജിയെ നിര്‍ബന്ധിച്ചത്. 1893 മെയ് 31ന് ഖേത്രി രാജാവ് നല്‍കിയ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ എസ്.എസ് പെനിന്‍സുലാര്‍ എന്ന കപ്പലിലാണ് മുംബൈ തുറമുഖത്തു നിന്ന് സ്വാമിജി അമേരിക്കന്‍ പര്യടനത്തിനുള്ള ജൈത്രയാത്ര ആരംഭിച്ചത്. 

കാലത്തിനും സമയത്തിനും അതീതവും ഒരിക്കലും മാറ്റപ്പെടാന്‍ പറ്റാത്തതുമാണ് ഹിന്ദുമതം എന്ന ഉദ്‌ബോധനം ലോകഹിന്ദു കോണ്‍ഗ്രസില്‍ ഉയര്‍ന്നു കേള്‍ക്കാം. പൊതു നന്മയ്ക്കു വേണ്ടി പരസ്പരം ബന്ധിപ്പിക്കുക, സൃഷ്ടിപരമായ പ്രചോദനം നല്‍കുക, ആശയങ്ങള്‍ കൈമാറുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ സുപ്രധാനമായ ലക്ഷ്യങ്ങള്‍. ഇക്കോണമി, എഡ്യുക്കേഷന്‍, മീഡിയ, പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍സ്, വുമണ്‍, യൂത്ത് എന്നീ മേഖലകളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകള്‍ പുതിയ ചിന്താധാരയ്ക്ക് വെളിച്ചം വീശും. ഹൈന്ദവ ജീവിത ദര്‍ശനമായ ധര്‍മത്തില്‍ ഊന്നിയുള്ള പ്രഭാഷണങ്ങളും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. ലോകത്തിലുള്ള എല്ലാ ഹിന്ദുക്കളെയും ഒരു ചരടില്‍ കോര്‍ത്തിണക്കാന്‍ ഈ സമ്മേളനത്തിന് സാധിക്കുമെന്ന് കോണ്‍ഫറന്‍സ് കണ്‍വീനര്‍ അഭയ അസ്ഥാന പ്രത്യാശ പ്രകടിപ്പിച്ചു. 

സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയില്‍ പ്രസംഗിച്ച കാലഘട്ടത്തില്‍ വര്‍ഗീയതയും, വംശീയതയും, വിദേശീയരോടുള്ള വെറുപ്പും വിദ്വേഷവും, അസഹിഷ്ണുതയും അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. തെക്കന്‍ യൂറോപ്പില്‍ നിന്നുള്ള നിര്‍ധന കുടിയേറ്റക്കാര്‍ പ്രത്യേകിച്ച് റഷ്യയില്‍ നിന്നുള്ള യഹൂദ സമൂഹം ഒക്കെ അമേരിക്കയില്‍ കുടിയേറിയ കാലഘട്ടമായിരുന്നു അത്. അവരൊക്കെ വംശീയ വിദ്വേഷത്തിന് ഇരയായിട്ടുണ്ട്. ഈ പരിഷ്‌കൃത കാലഘട്ടത്തിലും വംശീയ വിദ്വേഷം ഇവിടെ നടമാടുന്നു എന്നതിന് നിരവധി സംഭവങ്ങള്‍ തെളിവാണ്. 

''ഒരു മതം സത്യമാണെങ്കില്‍ മറ്റെല്ലാ മതങ്ങളും സത്യമായേ പറ്റൂ. അങ്ങനെ ഹിന്ദു മതം എന്റേതെന്ന പോലെ തന്നെ നിങ്ങളുടേതുമാണ്. സമത്വഭാവനയിലും സ്വാതന്ത്ര്യത്തിലും കര്‍മത്തിലും ചൈതന്യത്തിലും നിങ്ങള്‍ പാശ്ചാത്യരില്‍ വച്ച് പാശ്ചാത്യരാവുക, അതേ സമയം മതപരമായ സംസ്‌കാരത്തിലും പ്രവണതകളിലും നിങ്ങള്‍ അങ്ങേയറ്റം ഹിന്ദുവായിരിക്കുക. ഉണരുക, എഴുന്നേല്‍ക്കുക, ലക്ഷ്യം നേടുന്നതുവരെ പ്രയത്‌നിക്കുക...'' എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ദീപ്തമാകുന്നു. 

വിവേകാനന്ദ സ്മരണയില്‍ ലോക ഹിന്ദു സമ്മേളനത്തിന് തിരിതെളിയുന്നുവിവേകാനന്ദ സ്മരണയില്‍ ലോക ഹിന്ദു സമ്മേളനത്തിന് തിരിതെളിയുന്നു
Join WhatsApp News
വിദ്യാധരൻ 2018-09-05 00:16:22
ആനയും  പശുവും ദൈവങ്ങൾ  
പാവം മനുഷ്യൻ  കാത്തു നിൽക്കുന്നു 
തലകുനിച്ച് കാഴ്ച നേർച്ചകളുമായി
ദൈവങ്ങൾ പ്രസാധിക്കാൻ. 
ഈ കാലത്തിന്റെ ചിത്രം വരക്കുമ്പോൾ 
കോപിഷ്ടരാകുന്നതെന്തേ മതഭ്രാന്തരെ 
ഇതായിരുന്നോ പണ്ട് ഷിക്കാഗോയിൽ 
മാറ്റൊലി കൊണ്ട വിവേകാനന്ദ ശബ്ദം ?
കഷ്ടം ! നിങ്ങൾ വളച്ചൊടിക്കുന്നു  സത്യത്തെ
മനുഷ്യനെ തള്ളി വീഴ്ത്തുന്നന്ധകാരത്തിൽ
കലക്കുന്നു നിങ്ങൾ കുളം  കലക്കി മറിക്കുന്നു 
മീൻ പിടിക്കാൻ ശ്രമിക്കുന്നു സർവ്വരേം വിഡ്ഢിയാക്കി 
മതങ്ങളുടെ വേലികെട്ടുകൾ പൊളിച്ചടുക്കേണ്ടവർ 
കൂലി എഴുത്തിലൂടെ കഷ്ടം ! കാറ്റിൽ പരത്തുന്ന-
വർക്ക്‌ കിട്ടിയ ഭാഷാവരം 
അങ്ങ് ദൂരെ നിന്നാ വിവേകാന്ദത്മാവ് മൊഴിയുന്നുണ്ടാവാം 
"കേരളത്തിനു  മാത്രമല്ല ഭ്രാന്ത്  
ഭാരതമൊന്നാകെ ഭ്രാന്ത് തന്നെ " 
Tom abraham 2018-09-05 07:19:56

Since 1893, how many Vivekananda disciples have improved India ? In the second line, " poor Man " means innocent Man or what financially poor or spiritually poor ?

Vargeeyan 2018-09-05 09:41:50
സൗദിയിൽ കത്തീഡ്രല്‍ പണിയുന്നതുവരെ മോസ്ക്കുകൾ യൂറോപ്പിൽ വേണ്ട: പോളണ്ട്  

വാര്‍സോ: പോളണ്ടിനു സൗദി അറേബ്യയിൽ കത്തീഡ്രല്‍ ദേവാലയം പണിയാൻ സാധിക്കുന്നതു വരെ സൗദി മോസ്ക്കുകൾ യൂറോപ്പിൽ വേണ്ടെന്ന് പോളിഷ് നിയമനിര്‍മ്മാണ സഭാംഗവും, രാജ്യം ഭരിക്കുന്ന ലോ ആൻഡ് ജസ്റ്റിസ് പാർട്ടി അംഗവുമായ ഡോമിനിക്ക് ടാർസിൻസ്ക്കി. പ്രശസ്ത മാധ്യമമായ ബ്രേറ്റ്ബർട്ട് ലണ്ടന് അനുവദിച്ച അഭിമുഖത്തിലാണ് ഡോമിനിക്ക് ടാർസിൻസ്ക്കി തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത കാലത്തായി യൂറോപ്പിൽ നടക്കുന്ന ബുർക്ക നിരോധന ചർച്ചകളെ പറ്റിയും നിയമ ബിരുദധാരി കൂടിയായ ഡോമിനിക്ക് തന്റെ അഭിപ്രായം പറഞ്ഞു. ക്രെെസ്തവ ക്രൂശിത രൂപം ഏപ്രകാരം സൗദി വിലക്കിയിരിക്കുന്നുവോ അപ്രകാരം തന്നെ യൂറോപ്പ് ഇസ്ലാമിക ബുർക്കയും വിലക്കണം എന്നാണ് ഡോമിനിക്ക് പറയുന്നത്. 

പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ മോസ്ക്ക് നിർമിക്കാൻ സൗദി നടത്തുന്ന ശ്രമത്തെ ചൂണ്ടികാട്ടിയ ഡോമിനിക്ക് പോളണ്ടിനു സൗദി അറേബ്യയിൽ കത്തീഡ്രല്‍ ദേവാലയം പണിയാൻ സമ്മതം ലഭിച്ചു കഴിഞ്ഞാൽ പോളണ്ടിൽ മോസ്ക്ക് പണിയാൻ സന്തോഷത്തോടെ തങ്ങൾ അനുവാദം നൽകും എന്നാണ്. പല ചാവേറുകളും, കള്ളൻമാരും ആളുകളെ തെറ്റിധരിപ്പിക്കാനായി ബുർക്ക ധരിക്കാറുണ്ടെന്നും, അതിനാൽ സുരക്ഷ മുൻനിർത്തി യൂറോപ്പ് ബുർക്ക നിരോധിക്കണമെന്നും ഡോമിനിക്ക് ടാർസിൻസ്ക്കി കൂട്ടിച്ചേർത്തു.

കൈയ്യേറ്റക്കാർക്ക് ക്രെെസ്തവ യൂറോപ്പിൽ ജീവിക്കുന്നത് ഇഷ്ടമല്ലായെങ്കിൽ അവർക്ക് സൗദി അറേബ്യയിൽ പോയി ജീവിക്കാം. നമ്മളെല്ലാം മനുഷ്യരെന്ന നിലയിൽ സമാനരാണ്. അതിനാൽ യൂറോപ്യൻ ക്രിസ്ത്യാനികൾക്ക് അറേബ്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന അവകാശങ്ങൾ മാത്രമേ കുടിയേറ്റക്കാർ യൂറോപ്പിൽ നിന്നും പ്രതീക്ഷിക്കാന്‍ പാടുള്ളൂവെന്നും ഡോമിനിക്ക് ടാർസിൻസ്ക്കി പറഞ്ഞു. ക്രൈസ്തവ ആശയങ്ങളെ ശക്തമായ രീതിയില്‍ മുറുകെ പിടിക്കുന്ന പാര്‍ട്ടിയാണ് ഡോമിനിക്കിന്റെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തെ വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുവാന്‍ ഹംഗറിയോടൊപ്പം തീവ്രശ്രമം നടത്തുന്ന രാജ്യം കൂടിയാണ് പോളണ്ട്. 

Courtesy : പ്രവാചക ശബ്ദം 
Ninan Mathulla 2018-09-05 08:12:42

It is amusing to see BJP supporters asking to take the wealth is Hindu temple and use that for rebuilding Kerala. They know it is safe to ask for it as they know that it will never happen. If there is any real plan to take that money to rebuild Kerala then we can see the real face of such writers here. They will oppose it tooth and nail. Last week I was listening to a Chanel discussion on how to rebuild Kerala by well known economists and political party representatives. None of them raised the issue of money in the temple. They know it is not practical. Here a poet is harping on it. Then what is the politics in it. Kerala is ruled by Marxists, the arch enemy of BJP. They do not want any good credit for them. If Marxist government raises money and rebuilds Kerala, people will be happy with them and chance of BJP coming to power in Kerala will be less. So they want no money to go to Kerala to Chief Minister’s fund. So is this propaganda about taking money in temple. Naïve people only will believe what they say, and will not send money to Kerala. “Thinnukayumilla theettikkukayumilla’. About ‘matha bhranthu’, people who consider any religion different from them as foreign and treat them as such and write against other religions and their priests are ‘matha bhranthar’.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക