Image

പി.ജയചന്ദ്രന്‍ മകളുടെ സംഗീതസംവിധാനത്തില്‍ പാടുന്നു

Published on 05 September, 2018
പി.ജയചന്ദ്രന്‍ മകളുടെ സംഗീതസംവിധാനത്തില്‍ പാടുന്നു
മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി.ജയചന്ദ്രന്‍ മകളുടെ സംഗീതസംവിധാനത്തില്‍ പാടുന്നു. പി.ജയചന്ദ്രന്റെ തന്നെ ഗുരുക്കന്മാര്‍ക്കുള്ള ആദരവായി മകള്‍ ലക്ഷ്മി സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗുരു എന്ന ആല്‍ബം ശ്രദ്ധേയമാവുകയാണ്.

അച്ഛന് ഈണം പറഞ്ഞുകൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നും എന്നാല്‍ തനിക്ക് ഭയമുണ്ടായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. അച്ഛന്റെ ഗുരുക്കന്‍മാര്‍ തന്നെയാണ് തന്റേതെന്നും അച്ഛനെ പ്രോത്സാഹിപ്പിച്ചതും ഇതുവരെ എത്തിച്ചതും ഗുരുക്കന്മാരാണെന്നും ലക്ഷ്മി വ്യക്തമാക്കി. അതിനാലാണ് ഇങ്ങനെ ഒരാശയം വന്നതെന്നും ഹരി എഴുതിയ വരികളിലെ ഓരോ വാക്കും നല്ല അര്‍ത്ഥവത്തായതിനാല്‍ ആല്‍ബത്തിന് മികവ് വന്നുവെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക