Image

ദൈവം മുഖംതിരിച്ചാല്‍-(സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി Published on 07 September, 2018
ദൈവം മുഖംതിരിച്ചാല്‍-(സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
ദൈവം ഒന്നു മുഖം തിരിച്ചാല്‍
സൂര്യന്‍ ഇരുണ്ടുപോകും
ചന്ദ്രന്‍ ഇല്ലാതാകും.
നക്ഷത്രങ്ങളും താരാപഥങ്ങളും
തകര്‍ന്നു വീഴും
ഉടയവന്‍ എല്ലാം ഉണ്ടാക്കിയവന്‍
ഒന്നു മുഖം തിരിച്ചാല്‍
ഭൂമിയില്‍ പ്രളയം!
മഴപെരുമഴ
ഉരുള്‍പൊട്ടല്‍ 
വഴികള്‍, തോടുകള്‍
നദികളായി കവിഞ്ഞ് ഒഴുകും!
ഇടിവെട്ടി മാനം യിരുളും
ഭൂമി വിറയ്ക്കും, കുന്നുകള്‍ മലകള്‍
തകര്‍ന്നു തരിപ്പണമാകും.
താഴ വരകള്‍ കുന്നുകളായും
കുന്നുകള്‍ സമതലമായും മാറും
കൂട് വിട്ട് ഒഴിയും കിളികള്‍ പോല്‍.
മനുഷ്യര്‍ നിര്‍ജ്ജീവരാകും
ഉടയവന് വളിച്ചവര്‍ കരയും.
കടല്‍ ഇരുമ്പും, കടല്‍ കരയെ വിഴുങ്ങും.
അത് അര്‍ത്തിരമ്പി ഉയരും.
കടല്‍ക്ഷോഭമായി കടല്‍ഭിത്തികള്‍ തകര്‍ത്തവ
കരയെ കവരും ഒരു യുദ്ധമായി ഭീതിയായി എങ്ങും.
ഉടയവന്‍ ഒന്ന് മുഖം തിരിച്ചാല്‍ പലതും മാറി മറിയും
അന്ത്യമായി, അന്ത്യകാല സംഭവങ്ങളായി എങ്ങും, ഏതു നേരത്തും

ദൈവം മുഖംതിരിച്ചാല്‍-(സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക